രണ്ട് വർഷത്തേക്ക് എംപിമാരുടെ ശമ്പളത്തിൽ നിന്ന് 30 ശതമാനം വെട്ടിക്കുറക്കും

0
68

അടുത്ത രണ്ട് വർഷത്തേക്ക് എംപിമാരുടെ ശമ്പളത്തിന്റെ മുപ്പത് ശതമാനം വെട്ടിക്കുറക്കും, ഇത് സംബന്ധിച്ച ബിൽ ലോക്‌സഭ ഐക്യകണ്ഠേന പാസാക്കി. കോവിഡ് സൃഷ്‌ടിച്ച പ്രതിസന്ധി കണക്കിലെടുത്താണ് ഇങ്ങനെയൊരു തീരുമാനത്തിലേക്ക് സർക്കാർ എത്തിച്ചേർന്നത്.

തിങ്കളാഴ്ചയാണ് പാർലമെന്റ് സമ്മേളനം ആരംഭിച്ചത്, കോവിഡ് പ്രതിരോധത്തിലെ വീഴ്ച, അതിർത്തിയിൽ ചൈനീസ് പടയുടെ കയ്യേറ്റം, സമ്പദ്‌രംഗത്തിന്റെ വീഴ്ച എന്നിവ ചൂണ്ടിക്കാട്ടി പ്രതിപക്ഷം സർക്കാരിനെ മുൾമുനയിൽ നിർത്തിയിരിക്കുകയാണ്.

സഭയിലെ ചോദ്യോത്തരവേള കോവിഡിന്റെ മറവിൽ ഇല്ലാതാക്കാൻ നേരത്തെ സർക്കാർ ശ്രമം നടത്തിയിരുന്നു, ഇതിനെതിരെ പ്രതിപക്ഷം പ്രതിഷേധമുയർത്തിയതോടെ നക്ഷത്ര ചിഹ്നമിടാത്ത ചോദ്യങ്ങൾക്ക് സമയം അനുവദിക്കുകയുണ്ടായി.

LEAVE A REPLY

Please enter your comment!
Please enter your name here