പഞ്ചായത്ത് അംഗത്തിന്റെ അറുത്തെടുത്ത തലയുമായി പട്ടാപ്പകൽ അക്രമിസംഘത്തിന്റെ ബൈക്ക് യാത്ര

0
724

പട്ടാപ്പകല്‍ ഗ്രാമപഞ്ചായത്ത് അംഗത്തെ അക്രമിസംഘം കൊലപ്പെടുത്തി. കൊലപാതകത്തിന് ശേഷം യുവാവിന്റെ അറുത്തെടുത്ത തലയുമായി അക്രമികള്‍ ബൈക്ക് യാത്ര നടത്തി. അറുത്തെടുത്ത തല യാത്രയ്ക്കിടെ നടുറോഡില്‍ ഉപേക്ഷിച്ചതോടെയാണ് നടക്കുന്ന കൊലപാതക വിവരം പുറംലോകം അറിഞ്ഞത്.

തമിഴ്‌നാട്ടിലെ തിരുവാരൂര്‍ ജില്ലയിലാണ് സംഭവം. തിരുവാരൂര്‍ ജില്ലയിലെ മുത്തുപ്പേട്ടൈ ഗ്രാമ പഞ്ചായത്ത് അംഗമായ രാജേഷ് എന്ന 38കാരനാണ് കൊല്ലപ്പെട്ടത്. പൊലീസ് നടത്തിയ തിരച്ചിലില്‍ സമീപത്തെ കയര്‍ ഫാക്ടറിയില്‍ നിന്ന് രാജേഷിന്റെ തലയില്ലാത്ത മൃതദേഹവും കണ്ടെത്തി. രാവിലെ വീട്ടില്‍ നിന്നും പഞ്ചായത്ത് ഓഫിസിലേക്ക് ഇറങ്ങിയതായിരുന്നു രാജേഷ്. കാത്തിരുന്ന അക്രമി സംഘം രാജേഷിനെ പിടികൂടി കയര്‍ ഫാക്ടറിയില്‍ എത്തിച്ചു കൊലപ്പെടുത്തി എന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം.കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ സ്വതന്ത്രനായി മത്സരിച്ചാണ് രാജേഷ് ജയിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here