പാലത്തായി പീഡനക്കേസില്‍ പുതിയ അന്വേഷണ സംഘത്തിന് ചുമതല; ഐ. ജി ശ്രീജിത്തിനെ മാറ്റി

0
42

കണ്ണൂര്‍ പാലത്തായി പീഡനക്കേസില്‍ ഐ. ജി ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തെ മാറ്റി പുതിയ സംഘത്തെ നിയോഗിച്ചു. തളിപറമ്പ് ഡി.വൈ.എസ്.പി രത്‌നകുമാറിന്റെ നേതൃത്വത്തിലുള്ള സംഘത്തെയാണ് നിയോഗിച്ചത്. എ.ഡി.ജി.പി ജയരാജിനാകും അന്വേഷണത്തിന്റെ മേല്‍ നോട്ട ചുമതല.

ഐ. ജി എസ് ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തില്‍ വിശ്വാസമില്ലെന്നും കേസ് അട്ടിമറിക്കാന്‍ പൊലീസ് ശ്രമിക്കുകയാണെന്നും ചൂണ്ടിക്കാട്ടി പെണ്‍കുട്ടിയുടെ അമ്മ നല്‍കിയ ഹരജിയില്‍ പുതിയ സംഘത്തെ നിയോഗിക്കാന്‍ ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. പഴയ അന്വേഷണ സംഘത്തിലെ ആരും പുതുതായി രൂപീകരിക്കുന്ന സംഘത്തില്‍ ഉള്‍പ്പെടുത്തരുതെന്നും ഹൈക്കോടതി കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു.

കേസന്വേഷണത്തിന്റെ തുടക്കം മുതല്‍ തന്നെ നിരവധി വിമര്‍ശനങ്ങള്‍ ഐ.ജി ശ്രീജിത്തിന് നേരെ ഉയര്‍ന്നിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here