അതിഥി തൊഴിലാളികളുടെ ബാങ്ക് അക്കൌണ്ടിലേക്ക് കേന്ദ്രം 10000 രൂപ വച്ച്‌ നല്‍കണം: ആവശ്യവുമായി മമത ബാനര്‍ജി

0
26

കൊല്‍ക്കത്ത: കുടിയേറ്റ തൊഴിലാളികളുടെ ബാങ്ക് അകൗണ്ടുകളിലേക്ക് കേന്ദ്രസര്‍ക്കാര്‍ 10000 രൂപ നിക്ഷേപിക്കണമെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. കേന്ദ്രവും സംസ്ഥാന സര്‍ക്കാരും പഴിചാരല്‍ തുടരുന്നതിനിടെയാണ് മമത ബാനര്‍ജിയുടെ ആവശ്യം. മഹാമാരി നിമിത്തം സമാനതയില്ലാത്ത സാമ്ബത്തിക ഞെരുക്കത്തിലൂടെയാണ് അതിഥി തൊഴിലാളികള്‍ കടന്നുപോകുന്നത്. വിവിധ മേഖലകളിലായി തൊഴില്‍ ചെയ്യുന്ന കുടിയേറ്റ തൊഴിലാളികള്‍ക്ക് 10000 രൂപ നല്‍കണം. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും ഇതിനായി പണം കണ്ടെത്താമെന്നും മമത ട്വിറ്ററിലൂടെ വ്യക്തമാക്കി. എന്നാല്‍ മടങ്ങിയെത്തിയവര്‍ക്ക് തൊഴില്‍ നല്‍കാതെ ഉത്തരവാദിത്തത്തില്‍ നിന്ന് മമത മാറി നില്‍ക്കുകയാണെന്ന് ബിജെപി ആരോപിച്ചു.

ഉംപുണ് ചുഴലിക്കാറ്റില്‍ വീട് നഷ്ടമായവരുടെ അക്കൗണ്ടിലേക്ക് 20000 രൂപ വീതം സംസ്ഥാന സര്‍ക്കാര്‍ നിക്ഷേപിച്ചിട്ടുണ്ടെന്നും, വിളനാശം സംഭവിച്ച 23.3 ലക്ഷം കര്‍ഷകര്‍ക്കുള്ള നഷ്ടപരിഹാരം നല്‍കാന്‍ സാധിച്ചുവെന്നും മമത വിശദമാക്കി. എന്നാല്‍ അന്യ സംസ്ഥാനങ്ങളില്‍ നിന്ന് കുടിയേറ്റ തൊഴിലാളികളെ തിരികെ കൊണ്ടുവരുന്നതിലെ വീഴ്ചയില്‍ നിന്നും ശ്രദ്ധ തിരിക്കാനാണ് മമത ബാനര്‍ജി പുതിയ ആവശ്യവുമായി രംഗത്ത് വന്നിരിക്കുന്നത് എന്ന് ബിജെപി നാഷണല്‍ സെക്രട്ടറി രാഹുല്‍ സിന്‍ഹ ആരോപിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here