ഓയൂര്‍: ഓണ്‍ലൈന്‍ പഠനത്തിനായി മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ വേണ്ടി പ്ലഗ് ഊരിമാറ്റുന്നതിനിടെ ഷോക്കേറ്റ ആറാം ക്ലാസ് വിദ്യാര്‍ത്ഥിനി മരിച്ചു.
ഇന്നലെ വൈകിട്ട് മൂന്ന് മണിക്കാണ് സംഭവം. ഷോക്കേറ്റ് അബോധാവസ്ഥയിലായ കുട്ടിയെ ഉടൻ തന്നെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും കുട്ടി മരിച്ചിരുന്നു. വാളിയോട് എസ്ആര്‍വി യുപി സ്കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥിനിയാണ് അഞ്ജന .
ഇരുന്നു പഠിക്കാന്‍ സൗകര്യപ്രദമായൊരു വീടും സ്ഥലവും ഉണ്ടായിരുന്നെങ്കില്‍ അജ്ന ഇപ്പോഴും ജീവനോടെ ഉണ്ടായേനെ എന്ന് നാട്ടുകാരും വീട്ടുകാരും പറയുന്നു. വീടിനായുള്ള കഷ്ടപ്പാടിനിടെ മകളെ നഷ്ടപ്പെട്ട വേദനയിലാണ് അജോ ഭവനില്‍ ജോസും അനിതയും.
ഓണ്‍ലൈന്‍ പഠനത്തിനു ഫോണ്‍ ചാര്‍ജ് ചെയ്യാനായി ഫാനിന്റെ പ്ലഗ് എടുത്തുമാറ്റുമ്ബോള്‍ ഷോക്കേറ്റാണ് ആറാംക്ലാസുകാരി അജ്ന ജോസിന് ദാരുണാന്ദ്യം സംഭവിച്ചത്. അമ്മയുടെയും സഹോദരന്റെയും മുന്നിലായിരുന്നു സംഭവം നടന്നത് .
വെളിയം വാളിയാേട് മറവന്കാേട് കോളനിയിലാണ് കുടുംബം താമസിക്കുന്നത് .വീടില്ലാത്തതിനാൽ മിച്ചഭൂമിയില്‍ താല്‍ക്കാലികമായി കെട്ടിയുണ്ടാക്കിയ ടാര്‍പോളിന്‍ ഷെഡിലാണ് കുടുംബം താത്കാലികമായി കഴിയുന്നത് .വീടിനായി അജ്നയുടെ മാതാപിതാക്കള്‍ വെളിയം പഞ്ചായത്തില്‍ പല തവണ അപേക്ഷിച്ചിരുന്നു .പക്ഷെ ഫലം ഉണ്ടായില്ല .
പരിവര്‍ത്തിത ക്രിസ്ത്യന്‍ വിഭാഗമായതിനാല്‍ ജനറല്‍ കാറ്റഗറിയിലാണ് കുടുംബത്തെ ഉൾപ്പെടുത്തിയത് . ഇതുമൂലം ലൈഫ് മിഷനില്‍ വീട് അനുവദിക്കുന്നതിന് കാലതാമസം നേരിട്ടെന്നും മുന്‍ വാര്‍ഡ് അംഗം പറഞ്ഞു. ഇപ്പോള്‍ ഗുണഭോക്താക്കളുടെ പട്ടികയില്‍ കുടുംബത്തിന്റെ പേരുണ്ടെന്നും അറിയിച്ചു.