More

  ഒറ്റ മാസ്കിൽ നിന്ന് ഇരട്ട മാസ്കിലേക്ക് മാറിയെന്ന വിത്യാസം മാത്രമേയുള്ളൂ ആഘോഷമല്ല കരുതലാണ് വേണ്ടത് ഏവർക്കും ബിഗ്14 ന്യൂസിന്റെ ഈദ് ആശംസകൾ

  Must Read

  ടോക്യോയില്‍ ഇന്ത്യയുടെ അഭിമാനമായി പിവിസിന്ധു;രണ്ട് ഒളിംപിക്സുകളില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ വനിതാ താരം

  ടോക്യോ: ഒളിമ്ബിക്‌സില്‍ ഇന്ത്യയുടെ അഭിമാന താരമായി പി വി സിന്ധു. വനിതാ വിഭാഗം ബാഡ്മിന്റണില്‍ മൂന്നാം സ്ഥാനത്തിനായുള്ള പോരാട്ടത്തില്‍ ചൈനിസ് താരത്തെ കീഴടക്കി...

  സംസ്ഥാനത്ത് ഇന്ന് 20,728 പേർക്ക് കോവിഡ്19 സ്ഥിരീകരിച്ചു 56 മരണം റിപോർട്ട് ചെയ്തു

  തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 20,728 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3770, തൃശൂര്‍ 2689, കോഴിക്കോട് 2434, എറണാകുളം 2246, പാലക്കാട് 1882, കൊല്ലം...

  സാധനങ്ങള്‍ക്കിനി വിലകുറയും,സംസ്ഥാനം ഇതുവരെ പിരിച്ചെടുത്തത് 1600 കോടി രൂപ

  തിരുവനന്തപുരം : പ്രളയ സെസ് എന്ന പേരില്‍ സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയിരുന്ന സെസ് അവസാനിപ്പിച്ചു. 2021 ജൂലെ മാസത്തില്‍ അവസാനിക്കുന്ന സെസ് തുടരില്ലെന്ന് സംസ്ഥാന...

  മനസ്സും ശരീരവും ഒരു പോലെ നാഥനിലേക്കർപിച്ചു, രാവും പകലും പ്രാർത്ഥനകളിൽ മുഴുകിയ ഒരു മാസത്തെ റമദാൻ വ്രതാനുഷ്ടാനങ്ങൾക്ക് ശേഷം ഇസ്ലാം മത വിശ്വാസികളുടെ മനസ്സിൽ ആഘോഷങ്ങളുടെ ചെറിയ പെരുന്നാൾ മാനത്ത് ശവ്വാലമ്പിളിയായി ഉദിച്ചിരിക്കുന്നു. വാക്കിലും ചിന്തയിലും പ്രവൃത്തിയിലും അത്യന്തം സൂക്ഷ്മത പുലർത്തിയ പുണ്യ നാളുകളാണ് കഴിഞ്ഞു പോയത്. എന്നാൽ ഒരു സൂക്ഷ്മ വൈറസിന് മുന്നിൽ ലോകജനത ശ്വാസം മുട്ടി നിൽക്കുന്ന ഒരു പ്രത്യേക സാഹചര്യത്തിലാണ് പരസ്പര സ്നേഹത്തിന്റെയും ബഹുമാനത്തിന്റേയും കാരുണ്യത്തിന്റെയും സന്ദേശമോതി ഈദുൽ ഫിത്തറിത്തുന്നത്. തുടർച്ചയായ രണ്ടാം വർഷമാണ് കേരളീയർ ചെറിയ പെരുന്നാൾ ലോക്ക്ഡൗണിൽ ആഘോഷിക്കേണ്ടി വരുന്നത്. ഒറ്റ മാസ്കിൽ നിന്ന് ഇരട്ട മാസ്കിലേക്ക് മാറിയെന്ന വിത്യാസം മാത്രമേയുള്ളൂ.

  കോവിഡ് രണ്ടാം തരംഗം ഇന്ത്യയെ പിടിച്ചു കുലുക്കുമ്പോൾ ഇപ്രാവശ്യത്തെ പെരുന്നാളിന് മുല്ലപ്പൂവിന്റെ സുഗന്ധവും മൈലാഞ്ചിച്ചുവപ്പിന്റെ മനോഹാരിതയേക്കാളും ചുറ്റും നിറഞ്ഞു നിൽക്കുന്നത് ഓക്സിജൻ സിലിണ്ടറുകളുടെ ശബ്ദവും ആശുപത്രികളിൽ നിന്നൊഴുകുന്ന കണ്ണീരിന്റെ ഉപ്പു രസവുമാണ്. പെരുന്നാൾ ആഘോഷമെന്നത് വേദനയനുഭവിക്കുന്ന സഹോദരനിക്ക് സഹായമെത്തിക്കലാണെന്ന് വിശ്വാസികൾ സ്വയം പുനർവായന ചെയ്തിരിക്കുന്നു. ദുരന്തങ്ങളെ നേരിടാൻ അവൻ സ്വയം പാടുപെടുമ്പോഴും തനിക്ക് ചുറ്റും അലയടിക്കുന്ന യാതനകളെ സ്വന്തം വേദനയായിക്കണ്ട് ആവശ്യമായ സഹായമെത്തിക്കാൻ അവനെ പ്രാപ്തനാക്കിയെന്നതാണ് റമദാനും പെരുന്നാളും സമൂഹത്തിന് നൽകിയ സമ്മാനങ്ങളിലൊന്ന്.

  കഴിഞ്ഞവർഷം ഈ സമയത്ത് വിരലിലെണ്ണാവുന്ന ചുരുക്കം കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നിടത്ത് ഈ വർഷം പ്രതിദിന കേസുകൾ നാല്പതിനായിരം കടന്നിരിക്കുന്നു. ആദ്യ കോവിഡ് മരണം ഞെട്ടലോടെ കേട്ട മലയാളികൾ ഇന്ന് ദിവസം എഴുപതിലധികം മരണവർത്തകൾ വായിക്കുന്നു. എങ്ങെവിടെയോ കേട്ടിരുന്ന മരണവർത്തകൾ ഇന്ന് നമ്മുടെ ചുറ്റിലും ഉറ്റവരിലേക്കും ഉടയവരിലേക്കുമെത്തി സ്വന്തം വീടിന്റെ പടിവാതിൽക്കലിൽ മുട്ടിക്കൊണ്ടിരിക്കുന്നു. ആശുപത്രികൾ നിറഞ്ഞു, ചികിത്സയിനി അവനവന്റെ വീടുകളിൽ നടത്തിയാൽ മതിയെന്ന് ആരോഗ്യ വിദഗ്ദരും സർക്കാരും പറയുന്നിടത്തേക്ക് കാര്യങ്ങളെത്തിയിരിക്കുന്നു. മരണനിരക്ക് വല്ലാണ്ട് കൂടുമ്പോൾ ഉറ്റവരുടെ മൃതദേഹങ്ങൾ അവരുടെ വിശ്വാസ പ്രകാരം സംസ്കരിക്കാൻ പോലുമാവാതെ അന്ധാളിച്ചു നിൽക്കുകയാണ് സാധാരണ ജനം. ഈയൊരു ഘട്ടത്തിലാണ് സർക്കാർ വീണ്ടും ലോകഃഡൗൺ പ്രഖ്യാപിക്കുന്നത്. മറ്റെല്ലാ ബുദ്ദിമുട്ടുകളും മറന്ന്, മത വിശ്വാസികളടങ്ങുന്ന ജനം വളരെ സഹകരിച്ചാണ് ഈയൊരു ലോകഃടൗണിനെ നേരിടുന്നത്. ആഘോഷങ്ങൾ വീട്ടിലെ നാല് ചുവരുകൾക്കുള്ളിൽ ലളിതമാക്കാൻ അവർക്ക് മടിതോന്നിയില്ല; ബന്ധു ഗൃഹ സന്ദർശനങ്ങൾ വിഡിയോ കോളിലേക്ക് വിശാലമാക്കാൻ അവർ പഠിച്ചിരിക്കുന്നു; വിലകൂടിയ വസ്ത്രങ്ങൾക്കും ആഭരങ്ങൾക്കും പകരം അവയുടെ തുക പാവപ്പെട്ടവന്റെ മരുന്നിനും സർക്കാരിന്റെ ദുരിതാശ്വാസ ഫണ്ടിലേക്കും നൽകിയിരിക്കുന്നു. ഏത് സാഹചര്യവും സമചിത്തതയോടെ നേരിടാൻ മത വിശ്വാസങ്ങൾ നൽകുന്ന ആത്മീയ കരുത്ത് അവന്ന് തുണയാകുന്നു.

  സാധാരണ പെരുന്നാൾ തലേന്ന് നഗരത്തിൽ കണ്ടു വരാറുള്ള തിക്കും തിരക്കും ഇപ്രാവശ്യമുണ്ടായില്ല. യുവാക്കളുടെ ബൈക്ക് റേസുകളും ഗാനമേളകളുമില്ല. സംയമനത്തിന്റെയും പരസ്പര സഹായത്തിന്റെയും തക്ബീർധ്വനികളാണ് അന്തരീക്ഷത്തിലെങ്ങും. പള്ളിമിനാരങ്ങളിൽ നിന്ന് ippol ബാങ്ക് വിളികൾ മാത്രമുയരുമ്പോൾ ഇസ്‌ലാം മത വിശ്വാസികൾ കുടുംബത്തോടെ മുസല്ലകൾ വിരിക്കുന്നത് അവനവന്റെ വീട്ടിനകത്താണ്. ഏത് സാഹചര്യവും ഉൾക്കൊള്ളാൻ നമ്മൾ പഠിച്ചിരിക്കുന്നു. റമദാൻ വിശുദ്ധിയും ഈദുൽഫിത്തർ ആഘോഷവും ഫിത്ർ സകാത്തെന്ന നിർബന്ധ സഹായങ്ങളിലൂടെയും ഇസ്ലാം മതവിശ്വാസികൾ നേടിയെടുത്ത ആത്മീയകരുത്ത് ഈയൊരു മഹാമാരിക്കാലത്ത് ജാതിമതഭേദമന്യേ മനുഷ്യരാശിയുടെ സാന്ത്വനത്തിനായി ഉപയോഗിക്കാനാവട്ടെയെന്ന് ആശംസിക്കുന്നു. ഒരിക്കൽ കൂടി ഏവർക്കും ബിഗ് 14 ന്യുസിന്റെ ചെറിയ പെരുന്നാളാശംസകൾ.

  LEAVE A REPLY

  Please enter your comment!
  Please enter your name here

  Latest News

  ടോക്യോയില്‍ ഇന്ത്യയുടെ അഭിമാനമായി പിവിസിന്ധു;രണ്ട് ഒളിംപിക്സുകളില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ വനിതാ താരം

  ടോക്യോ: ഒളിമ്ബിക്‌സില്‍ ഇന്ത്യയുടെ അഭിമാന താരമായി പി വി സിന്ധു. വനിതാ വിഭാഗം ബാഡ്മിന്റണില്‍ മൂന്നാം സ്ഥാനത്തിനായുള്ള പോരാട്ടത്തില്‍ ചൈനിസ് താരത്തെ കീഴടക്കി...

  സംസ്ഥാനത്ത് ഇന്ന് 20,728 പേർക്ക് കോവിഡ്19 സ്ഥിരീകരിച്ചു 56 മരണം റിപോർട്ട് ചെയ്തു

  തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 20,728 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3770, തൃശൂര്‍ 2689, കോഴിക്കോട് 2434, എറണാകുളം 2246, പാലക്കാട് 1882, കൊല്ലം 1336, കണ്ണൂര്‍ 1112, തിരുവനന്തപുരം 1050,...

  സാധനങ്ങള്‍ക്കിനി വിലകുറയും,സംസ്ഥാനം ഇതുവരെ പിരിച്ചെടുത്തത് 1600 കോടി രൂപ

  തിരുവനന്തപുരം : പ്രളയ സെസ് എന്ന പേരില്‍ സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയിരുന്ന സെസ് അവസാനിപ്പിച്ചു. 2021 ജൂലെ മാസത്തില്‍ അവസാനിക്കുന്ന സെസ് തുടരില്ലെന്ന് സംസ്ഥാന ബജറ്റില് പറഞ്ഞിരുന്നു. അതിനു പിന്നാലെയാണ് ഇന്ന്...

  സംസ്ഥാനത്ത് കോവിഡ് പ്രതിരോധത്തില്‍ വീഴ്ച അഞ്ച് ദിവസത്തിനിടെ ഒരു ലക്ഷത്തിലധികം അടച്ചില്‍ ഒഴിവാക്കി ആള്‍ക്കൂട്ടം ഒഴിവാക്കിയേക്കും

  തിരുവനന്തപുരം:സംസ്ഥാന സര്‍ക്കാരിന്റെ കോവിഡ് പ്രതിരോധത്തില്‍ വീഴ്ച. സംസ്ഥാനത്ത് അഞ്ച് ദിവസത്തിനിടെ 1 ലക്ഷത്തിലധികം ആളുകള്‍ക്കാണ് കോവിഡ് ബാധിച്ചത്. കേരളത്തില്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളായി പ്രതിദിന രോഗികളുടെ എണ്ണം 20,000ത്തിന് മുകളിലാണ്....

  മുസ്ലിം ലീഗിൽ തീരുമാനമെടുക്കുന്നത് അറിയുന്നില്ലെന്ന് വിമർശനംലീഗ് യോഗത്തിലെ വിമർശനങ്ങൾ ചർച്ചയാകുമ്പോൾ…

  കോഴിക്കോട്:മുസ്ലിം ലീഗിൽ തീരുമാനമെടുക്കുന്നത് ഭാരവാഹികൾ പോലും അറിയുന്നില്ലെന്ന് മുസ്ലിംലീഗ് ഭാരവാഹി യോഗത്തിൽ വിമർശനംകാര്യങ്ങൾ ഒരു നേതാവ് കൈകാര്യം ചെയ്യുന്ന രീതി അവസാനിപ്പിക്കണംമുസ്ലിംലീഗ് ഭാരവാഹി യോഗത്തിൽ പികെ ഫിറോസ് പങ്കെടുത്തതിനെതിരെയും വിമർശനമുയർന്നു...

  More Articles Like This

  We would like to show you notifications for the latest news and updates.
  Dismiss
  Allow Notifications