2022ലെ ഫിഫ ലോകകപ്പ് ഫുട്ബോളിന്റെ ആദിത്യം ഏറ്റെടുത്തതിന് പിന്നാലെ 2032ലെ ഒളിമ്പിക്സിന് വേദിയാവാൻ ഒരുങ്ങി ഖത്തർ. വേദി ഒരുക്കാൻ സന്നദ്ധമാണെന്ന് രാജ്യാന്തര ഒളിമ്പിക്സ് കമ്മിറ്റിയെ അറിയിച്ചതായി ഖത്തർ ഒളിമ്പിക് കമ്മിറ്റി പ്രസിഡണ്ട് ജൊഹാൻ ബിൻ ഹമദ് ബിൻ ഖലീഫ അൽ താനി അറിയിച്ചു. ആദ്യമായാണ് ഒരു അറബ് രാജ്യം ഒളിമ്പിക്സിന് വേദി ഒരുക്കാൻ സന്നദ്ധമാവുന്നത്. ഖത്തറിന് പിന്നാലെ ഇന്ത്യ, ചൈന, ഓസ്ട്രേലിയ, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങൾ വേദി ഒരുക്കാൻ സന്നദ്ധമായി മുന്നോട്ട് വന്നിട്ടുണ്ട്. ഒളിമ്പിക്സ് വരികയാണെങ്കിൽ വമ്പൻ തൊഴിലവസരങ്ങൾ ആയിരിക്കും ഖത്തർ തുറന്ന് വെക്കുക.