പഠിക്കാന്‍ അനുവദിച്ചില്ല, ആത്മഹത്യ ചെയ്തിട്ടും വിടാത്ത ക്രൂരത; വിഷം കഴിച്ച് ആത്മഹത്യ ചെയ്ത പെണ്‍കുട്ടിയുടെ മൃതദേഹം തീകൊളുത്തിയ പിതാവിനെതിരെ കേസ്

0
102

മൊറാദാബാദ്: പഠിക്കാന്‍ അനുവദിക്കാത്തതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത പെണ്‍കുട്ടിയുടെ മൃതദേഹം കത്തിച്ച പിതാവിനെതിരെ കേസ്. ഉത്തര്‍പ്രദേശിലെ മൊറാദാബാദിലാണ് സംഭവം. സംഭവത്തില്‍ പെണ്‍കുട്ടിയുടെ പിതാവിനെതിരെ പൊലീസ് കേസെടുത്തു. മരിച്ച പെണ്‍കുട്ടിയുടെ വീട്ടില്‍ നിന്ന് ആത്മഹത്യ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. ഒരു പെണ്‍കുട്ടി വിഷം കഴിച്ചു എന്ന വിവരത്തെ തുടര്‍ന്നാണ് മൊറാദാബാദ് പൊലീസ് സംഭവസ്ഥലത്ത് എത്തിയത്. അവിടെയെത്തിയപ്പോള്‍ കണ്ടത് പെണ്‍കുട്ടിയുടെ മൃതശരീരം കത്തിയ നിലയിലായിരുന്നു. ഇതോടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചതോടെ കൂടുതല്‍ വിവരങ്ങള്‍ വെളിച്ചത്തായി.

പെണ്‍കുട്ടിയുടെ വീട്ടില്‍ പരിശോധന നടത്തിയ പൊലീസ് ഞെട്ടിക്കുന്ന വിവരങ്ങളാണ് കണ്ടെത്തിയത്. പിതാവായ കപില്‍ കുമാര്‍ തന്നെ പഠിക്കാന്‍ അനുവദിക്കുന്നില്ല എന്ന് പെണ്‍കുട്ടി ആത്മഹത്യ കുറിപ്പില്‍ പറയുന്നതായി മൊറാദാബാദ് എസ്പി അമിത് ആനന്ദ് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു. മകള്‍ വിഷം കഴിച്ചതായി ഞായറാഴ്ച കപില്‍ ബന്ധുക്കളെ അറിയിച്ചിരുന്നു. എന്നാല്‍ അവിടെയെത്തിയ ബന്ധുക്കള്‍ കണ്ടത് കപില്‍ മകളുടെ മൃതശരീരം കത്തിക്കാന്‍ ശ്രമിക്കുന്നതും. ഇതോടെയാണ് അവര്‍ വിവരം പൊലീസില്‍ അറിയിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here