ഇത്തവണ ട്രോളുകളില്ല, വിവാദങ്ങളില്ല, പ്രിയ വാര്യരുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രം ശ്രീദേവി ബംഗ്ലാവിന്റെ ട്രെയിലര്‍ പുറത്ത്

0
176

പ്രിയ വാരിയരുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രം ‘ശ്രീദേവി ബംഗ്ലാവി’ന്റെ ട്രെയിലര്‍ പുറത്ത്. മലയാളിയായ പ്രശാന്ത് മാമ്പുള്ളി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നടന്‍ അര്‍ബാസ് ഖാനും പ്രധാന വേഷത്തിലെത്തുന്നു. ട്രെയിലറിലെ പ്രിയയുടെ അഭിനയത്തെ പ്രശംസിച്ച് നിരവധിപേരാണ് രംഗത്തുവരുന്നത്. കരിയറിന്റെ തുടക്കത്തില്‍ തന്നെ ഇത്രവലിയൊരു നേട്ടം കൈവരിക്കാനായത് ഭാഗ്യമാണെന്നും ആരാധകര്‍ പറയുന്നു.

ലണ്ടനില്‍ ചിത്രീകരിച്ച ചിത്രത്തില്‍ അസീം അലിഖാന്‍, പ്രിയാന്‍ഷു ചാറ്റര്‍ജി, മുകേഷ് റിഷി എന്നിവരും വേഷമിടുന്നു. പ്രഖ്യാപിച്ചതു മുതല്‍ വിവാദങ്ങളില്‍ നിറഞ്ഞു നിന്ന സിനിമയാണ് ശ്രീദേവി ബംഗ്ലാവ്. സസ്പെന്‍സ് ത്രില്ലറായി ഒരുക്കുന്ന ചിത്രം ഒരു ബോളിവുഡ് നടിക്ക് സംഭവിച്ച ദുരന്തത്തെ കുറിച്ചാണ് പറയുന്നത്. അന്തരിച്ച നടി ശ്രീദേവിയുടെ ജീവിതവുമായി ബന്ധപ്പെട്ടതാണ് എന്ന അഭ്യൂഹങ്ങളാണ് വിവാദത്തിന് കാരണമായത്.

LEAVE A REPLY

Please enter your comment!
Please enter your name here