More

  ചാർട്ടേർഡ് ഫ്ലൈറ്റിന്റെ പേരിൽ ഒരു സ്ഥാപനവും ടിക്കറ്റിന്റെ കാശ് പിരിക്കരുത്; മുന്നറിയിപ്പുമായി ഇന്ത്യൻ കോൺസുലേറ്റ്

  Latest News

  എന്നെ ആ 130 കോടിയിൽ കൂട്ടണ്ട; രാമക്ഷേത്ര നിർമ്മാണം 130 കോടി ജനതയുടെ സ്വപ്‌ന സാക്ഷാത്കാരമെന്ന മോദിയുടെ പ്രസ്താവനക്ക് നേരെ ആരംഭിച്ച പ്രതിഷേധം സോഷ്യൽ മീഡിയയിൽ വൈറൽ

  അയോധ്യയിൽ ബാബരി മസ്‌ജിദ്‌ തകർത്തഭൂമിയിൽ രാമക്ഷേത്ര നിർമ്മാണത്തിന് ഭൂമി പൂജ ചെയ്‌ത്‌ കൊണ്ട് നരേന്ദ്ര മോദി നടത്തിയ പ്രസംഗത്തിനെതിരെ സോഷ്യൽ മീഡിയയിൽ ആരംഭിച്ച...

  സ്വർണക്കടത്ത്; പ്രതികളുടെ സ്വത്തുക്കൾ കണ്ടുകെട്ടും

  നയതന്ത്ര പരിരക്ഷ ദുരുപയോഗം ചെയ്‌ത്‌ സ്വർണം കടത്തിയ സംഭവത്തിൽ പ്രതികളുടെ സ്വത്തുക്കൾ കണ്ടുകെട്ടും.ഇതിനായി രെജിസ്ട്രേഷൻ വകുപ്പിന് എൻഫോഴ്‌സ്‌മെന്റ് വകുപ്പ് കത്ത് നൽകി.ഒപ്പം സ്വപ്ന,...

  സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം

  കേരളത്തിൽ വീണ്ടും കോവിഡ് മരണം റിപ്പോർട്ട് ചെയ്തു, കോഴിക്കോട് വടകര പതിയാക്കര സ്വദേശി ചന്ദ്രി ആണ് മരിച്ചത്,...

  (www.big14news.com)ചാർട്ടേർഡ് ഫ്ലൈറ്റുകൾ ഓപ്പറേറ്റ് ചെയ്യാൻ കന്പനികൾക്കും സാമൂഹിക സംഘടനകൾക്കും ട്രാവൽ ഏജൻസികൾക്കും കേന്ദ്രം അനുമതി നൽകുന്ന വിധത്തിൽ കാര്യങ്ങൾ എത്തിനിൽക്കുന്ന ഈ സമയത്ത് പൊതുജനങ്ങളായ യുഎ ഇ യിലെ ഇന്ത്യൻ പ്രവാസികൾ സ്വീകരിക്കേണ്ട മുൻകരുതലുകളെക്കുറിച്ച് ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് ഇന്നലെ ( മെയ് 28 ) ഒരു കുറിപ്പ് പുറത്തിറക്കി .

  ഘട്ടം ഘട്ടമായി പരിമിത എണ്ണം ചാർട്ടേർഡ് ഫ്ലൈറ്റുകൾ ആയിരിക്കും ഔപചാരിക അനുമതിയോടെ പ്രവർത്തിക്കുക . കേന്ദ്രത്തിലെ ബന്ധപ്പെട്ട വകുപ്പുകളുടെയും അതാത് സംസ്ഥാന സർക്കാരുകളുടെയും അനുമതി കിട്ടിയിരിക്കണം. ടിക്കറ്റ് ചാർജും 7 ദിവസത്തെ കൊറന്റൈൻ ചിലവും അതാത് കന്പനികൾ / യാത്രക്കാർ വഹിക്കണം ( സർക്കാരിന്റെ ബാധ്യതയല്ല ) .

  കോൺസുലേറ്റിന്റെ സൈറ്റിൽ രജിസ്റ്റർ ചെയ്തവരെ മാത്രമേ കൊണ്ടുപോകുകയുള്ളൂ . നിശ്ചിത ഫോർമാറ്റിൽ പ്രാഥമിക ലിസ്റ്റ് തയ്യാറാക്കി കോൺസുലേറ്റിൽ നൽകണം . കുറഞ്ഞത് 7 ദിവസമെങ്കിലും അന്തിമ അനുമതി കോൺസുലേറ്റിൽ നിന്ന് കിട്ടാൻ കാത്തിരിക്കണം . ഒരു സ്ഥാപനവും ടിക്കറ്റ് കാശോ മറ്റു ചെലവുകളുടെ കാശോ ഇപ്പോൾ ആരിൽ നിന്നും പിരിക്കാൻ പാടില്ല.
  അന്തിമ അനുമതി പട്ടിക കോൺസുലേറ്റ് പ്രസിദ്ധീകരിക്കുന്നതുവരെ ആരും കാശു കൊടുക്കാനും പാടില്ല . കോൺസുലേറ്റിന്റെ വെബ്‌സൈറ്റിലും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും അംഗീകൃത ചാർട്ടേർഡ് ഫ്ലൈറ്റ് ഓപ്പറേറ്റർമാരുടെ പേരുവിവരങ്ങൾ കോൺസുലേറ്റ് പോസ്റ്റ് ചെയ്യും . കുറഞ്ഞത് 7 ദിവസം അന്തിമ ലിസ്റ്റ് പ്രസിദ്ധീകരിക്കാൻ വേണ്ടിവരുമെന്ന് ഓർക്കണമെന്നും മുൻകരുതൽ കുറിപ്പിൽ പറയുന്നു .

  - Advertisement -

  LEAVE A REPLY

  Please enter your comment!
  Please enter your name here

  - Advertisement -

  Trending

  എന്നെ ആ 130 കോടിയിൽ കൂട്ടണ്ട; രാമക്ഷേത്ര നിർമ്മാണം 130 കോടി ജനതയുടെ സ്വപ്‌ന സാക്ഷാത്കാരമെന്ന മോദിയുടെ പ്രസ്താവനക്ക് നേരെ ആരംഭിച്ച പ്രതിഷേധം സോഷ്യൽ മീഡിയയിൽ വൈറൽ

  അയോധ്യയിൽ ബാബരി മസ്‌ജിദ്‌ തകർത്തഭൂമിയിൽ രാമക്ഷേത്ര നിർമ്മാണത്തിന് ഭൂമി പൂജ ചെയ്‌ത്‌ കൊണ്ട് നരേന്ദ്ര മോദി നടത്തിയ പ്രസംഗത്തിനെതിരെ സോഷ്യൽ മീഡിയയിൽ ആരംഭിച്ച...

  അയോദ്ധ്യയില്‍ രാമവിഗ്രഹം സ്ഥാപിച്ചത് സന്യാസിമാരിലെ ഒരു ‘മല്ലനാണ്’, സംഘര്‍ഷം നിറഞ്ഞ ആ ചരിത്രം ഇങ്ങനെ

  അയോദ്ധ്യ: 17,18 നൂറ്റാണ്ടുകളില്‍ അന്നത്തെ സന്യാസിമാരുടെ ആവശ്യമായിരുന്നു രാമ ജന്മസ്ഥാന്റെ പുനസ്ഥാപനം.ശ്രീരാമന്റെ ജന്മസ്ഥലമെന്ന് വിശ്വസിക്കുന്ന അവിടം ബാബറി മസ്ജിദ് നിന്നയിടമാണെന്ന് ചിലരെങ്കിലും വിശ്വസിച്ചു. രാമജന്മസ്ഥലമാണെന്നതിന് വ്യക്തതയൊന്നും ഉണ്ടായിരുന്നില്ലെങ്കിലും അതോടെ ഇടക്കിടെ...

  പേമാരിയിൽ മുങ്ങി മുംബൈ; ദക്ഷിണ മുംബൈ വെള്ളത്തിനടിയിൽ

  മുംബൈ നഗരത്തിയിൽ കനത്ത മഴ, ദക്ഷിണ മുംബൈ വെള്ളത്തിനടിയിലായ നിലയിലാണ്. മഴയെ തുടർന്ന് ഹാർബർ, സെൻട്രൽ, വെസ്റ്റേൺ ലൈനുകളിലെ ലോക്കൽ ട്രെയിൻ ഗതാതം നിർത്തിവെച്ചു. ദക്ഷിണ മുംബൈയിലെ മറൈൻ ഡ്രൈവ്,...

  മുഖ്യമന്ത്രിയുടെ ആവശ്യാനുസരണം അന്വേഷണം ഏറ്റെടുത്ത എന്‍.ഐ.എ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ സര്‍ക്കാറിന്റെയും മുഖ്യമന്ത്രിയുടെയും നടപടികളെ പ്രകീര്‍ത്തിച്ചു

  തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട സ്വര്‍ണക്കടത്തു കേസില്‍ എന്‍.ഐ.എ ഏറ്റെടുത്ത അന്വേഷണം പുരോഗമിക്കവേ മുഖ്യമന്ത്രിയെ പ്രകീര്‍ത്തിച്ച് എന്‍.ഐ.എ. മാത്രവുമല്ല അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ സര്‍ക്കാറിന്റെയും മുഖ്യമന്ത്രിയുടെയും നടപടികളെ പ്രകീര്‍ത്തിക്കുകയും ചെയ്തു....

  ഇന്ത്യയില്‍ കൊവിഡ് വ്യാപനത്തിന്റെ രണ്ടാം ഘട്ടം ഉണ്ടാകുമോ?: വിശദീകരണവുമായി ഐസിഎംആര്‍ മേധാവി

  ദില്ലി: ഇന്ത്യയില്‍ കൊവിഡ് വ്യാപനത്തിന്റെ രണ്ടാം ഘട്ടം ഉണ്ടാകുമോ എന്ന് പ്രവചിക്കുക അസാധ്യമാണെന്നും രാജ്യത്തിന്റെ ഭൂമിശാസ്ത്ര പ്രത്യേകത മൂലം ചിലയിടങ്ങളില്‍ ചെറിയ രീതിയില്‍ സാധ്യതയുണ്ടെന്നും ഐസിഎംആര്‍ മേധാവി ഡോക്ടര്‍ ബല്‍റാം...
  - Advertisement -

  More Articles Like This

  - Advertisement -