ആഫ്രിക്കന്‍ രാജ്യമായ നൈജീരിയയിലെ പ്രമുഖ നടന്മാരിലൊരാളായ ഉച്ചെമ്പ വില്യംസിന്റെ വിവാഹചടങ്ങിനെത്തിയ ആറു ഗര്‍ഭിണികളെക്കുറിച്ച് ലോകത്ത് ചര്‍ച്ചാ. സില്‍വര്‍ നിറത്തിലുള്ള വസ്ത്രങ്ങളിഞ്ഞ ഗര്‍ഭിണികള്‍ക്കൊപ്പം പിങ്ക് സ്യൂട്ടണിഞ്ഞ് ചിരിച്ചു നിൽക്കുന്ന ഒരു പുരുഷനാണ് ഉച്ചെമ്പ.
നൈജീരിയന്‍ പ്ലേ ബോയ് എന്നറിയപ്പെടുന്ന പ്രെറ്റി മൈക്കിനൊപ്പം ഗർഭിണികളായ ആറ് സ്ത്രീകളാണ് വിവാഹചടങ്ങിലെത്തിയത്. വില്യംസിന്റെ അടുത്ത സുഹൃത്താണ് പ്രെറ്റി മൈക്ക്. വിവാഹ സ്ഥലത്തേക്ക് കടന്നു വരുന്ന ഗര്‍ഭിണികളെ വിഷ് ചെയ്യുന്ന പ്രെറ്റി മൈക്ക് വയറ്റില്‍ ചുംബിക്കുകയും ചെയ്യുന്നുണ്ട്. ആറു കുഞ്ഞുങ്ങളും തന്റേതാണ് എന്നു പ്രഖ്യാപിക്കുന്ന മൈക്ക് അതോടെ സെലിബ്രിറ്റി വിവാഹ ചടങ്ങിലെ ശ്രദ്ധാകേന്ദ്രം കൂടിയായി. പിങ്ക് സ്യൂട്ട് ധരിച്ചാണ് പ്രെറ്റി മൈക്ക് ചടങ്ങിന് എത്തിയത്. ആറു സ്ത്രീകളില്‍ നിന്ന് കുഞ്ഞുങ്ങളെ പ്രതീക്ഷിക്കുന്ന തന്റെ ജീവിതം മികച്ചതാണെന്നും പ്രെറ്റി മൈക്ക് പറയുന്നു.
https://www.instagram.com/p/CH-XRaKpniF/
https://www.instagram.com/p/CH3IyzxpttD/?utm_source=ig_web_copy_link