സ്വർണക്കടത്ത്; പിണറായിക്ക് ക്ലീൻ ചിറ്റ് നൽകി എൻഐഎ, മുഖ്യമന്ത്രിയുമായി ബന്ധിപ്പിക്കുന്ന ഒരു തെളിവും ഇല്ല

Must Read

സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയന് ക്ലീൻ ചിറ്റ് നൽകി എൻഐഎ, കേസിൽ മുഖ്യമന്ത്രിയുമായി ബന്ധിപ്പിക്കുന്ന ഒരു തെളിവും ഇല്ലെന്ന് എൻഐഎ വെളിപ്പെടുത്തി. മുഖ്യമന്ത്രിയുടെ ഓഫീസിനും കേസുമായി ഒരു ബന്ധവും ഇല്ല എന്നാണ് എൻഐഐയുടെ പ്രാഥമിക നിഗമനം.
കേസിൽ മുഖ്യമന്ത്രി രാജിവെക്കണം എന്നാവശ്യപ്പെട്ട് പ്രതിപക്ഷം സംസ്ഥാനവ്യാപകമായി പ്രതിഷേധ പരിപാടികളുമായി മുന്നോട്ട് പോവുമ്പോഴാണ് അന്വേഷണ ഏജൻസി മുഖ്യമന്ത്രിക്ക് ക്ലീൻ ചിറ്റ് നൽകിയത് എന്ന കാര്യം ശ്രദ്ധേയമാണ്.
കേസിലെ സുപ്രധാന കണ്ണി സ്വപ്ന സുരേഷ് തന്നെയാണ്, തികഞ്ഞ കൗശലക്കാരിയാണ് ഇവർ, മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയുമായി വരെ ബന്ധമുണ്ടാക്കി, എന്നാൽ മുഖ്യമന്ത്രിക്ക് സ്വർണക്കടത്തിൽ ബന്ധമുള്ളതായി ഒരു തെളിവും ലഭിച്ചിട്ടില്ല,എൻഐഐ ഉദ്യോഗസ്ഥൻ വെളിപ്പെടുത്തി.
നയതന്ത്ര പരിരക്ഷ ദുരുപയോഗം ചെയ്‌ത്‌ യുഎഇയിൽ നിന്നും സ്വർണം ഇറക്കുമതി ചെയ്‌ത സംഭവം സംസ്ഥാനത്ത് കോളിളക്കം സൃഷ്ടിച്ചിരുന്നു, പ്രധാന പ്രതികൾക്ക് മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയുമായി അടുത്ത ബന്ധമുണ്ട് എന്ന വിവരം പുറത്ത് വന്നതോടെ സർക്കാരും ഇടത് മുന്നണിയും ഒരുപോലെ പ്രതിരോധത്തിലായി, ഒപ്പം അവസരം മുതലെടുക്കാൻ പ്രതിപക്ഷവും ബിജെപിയും ചാടിയിറിങ്ങി സമരപരിപാടികൾ നടത്തി വരികയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News

യുക്രൈനിലെ അക്രമം അവസാനിപ്പിക്കണം: പുടിനോട് വ്യക്തിപരമായ അപേക്ഷയുമായി മാര്‍പാപ്പ

റഷ്യന്‍ പ്രസിഡന്‍റ്  വ്ലാദിമിർ പുടിനോട് അക്രമം വെടിയണമെന്ന അപേക്ഷയുമായി ഫ്രാന്‍സിസ് മാര്‍പാപ്പ. യുക്രൈൻ അധിനിവേശകാലത്ത് ഉണ്ടാകുന്ന രക്തച്ചൊരിച്ചിലും കണ്ണീരും തന്നെ വേട്ടയാടുകയാണെന്ന് മാർപാപ്പ പറഞ്ഞു. ഇതാദ്യമായാണ്...

More Articles Like This