ചാനല്‍ വാര്‍ത്തയ്ക്കിടെ അവതാരകയുടെ പല്ല് താഴെ വീണു: വീഡിയോ വൈറലായതോടെ വിശദീകരണവുമായി അവതാരക തന്നെ രംഗത്തെത്തി

0
565

ഉക്രെയ്ന്‍: ചാനല്‍ വാര്‍ത്തയ്ക്കിടയില്‍ അവതാരകയ്ക്ക് സംഭവിച്ച അബദ്ധമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്. ഉക്രെയിനില്‍ നിന്നുള്ളതാണ് വീഡിയോ. വാര്‍ത്ത വായിക്കുന്നതിനിടെ വായില്‍ നിന്ന് വെപ്പ് പല്ല് താഴെ വീഴുന്നതും ഒന്നും സംഭവിക്കാത്തതുപോലെ അവതാരക വായന തുടരുന്നതുമാണ് വീഡിയോയിലുള്ളത്. മരിച്കാ പഡാല്‍കോ എന്ന അവതാരകയുടെ മുന്‍വശത്തെ പല്ലുകളില്‍ ഒന്നാണ് വാനയ്ക്കിടെ അടര്‍ന്നുവീണത്. പല്ല് അടര്‍ന്നു വന്നിട്ടും ഒരു നിമിഷം പോലും ഞെട്ടലോ ചമ്മലോ ഇല്ലാതെ പല്ല് കയ്യിലേക്ക് സുക്ഷിച്ച ശേഷം മരിച്കാ വായന തുടരുകയായിരുന്നു.

https://www.instagram.com/p/CCqr6gsJ-1_/?igshid=1dkidd2f653sx

സംഭവം വാര്‍ത്തയായതിന് പിന്നാലെ മരിച്കാ തന്നെ രംഗത്തെത്തി. പത്തുവര്‍ഷം മുമ്പ് മകള്‍ ഒരു മെറ്റല്‍ അലാം ക്ലോക്ക് വച്ചു കളിക്കുന്നതിനിടെ തന്റെ മുഖത്തു തട്ടുകയും പല്ലു വീണുപോവുകയുമായിരുന്നു എന്നാണ് മരിച്ക പറയുന്നത്. എന്തായാലും സംഭവം വൈറലായതിന് പിന്നാലെ അവതാരകയുടെ നിശ്ചയദാര്‍ഢ്യത്തെ പ്രകീര്‍ത്തിച്ചുകൊണ്ട് നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here