സോണിയ ഗാന്ധിയുടെ ചുമതല ആഗസ്റ്റ് പത്തിന് അവസാനിക്കും; കോൺഗ്രസിന് പുതിയ അധ്യക്ഷൻ ഉടനെന്ന് നേതൃത്വം

0
176

കോൺഗ്രസ് ഇടകാല അധ്യക്ഷ സോണിയ ഗാന്ധിയുടെ ചുമതല നാളെ അവസാനിക്കും, ഇതോടെ പുതിയ അധ്യക്ഷൻ ആര് എന്ന ചോദ്യം ചൂട് പിടിച്ച് തുടങ്ങി. തൽക്കാലം സോണിയ ഗാന്ധിക്ക് ചുമതല നീട്ടി നൽകും. കോവിഡും ലോക്ക്ഡൗണും ആയതിനാലാണ് അധ്യക്ഷനെ തിരഞ്ഞെടുക്കുന്നത് നീണ്ടു പോയതെന്ന് മുതിർന്ന നേതാവ് അഭിഷേക് മനു സിംഗ്‌വി പറഞ്ഞു. ലോക്‌സഭാ തിരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തിനെ തുടർന്ന് രാഹുൽ ഗാന്ധി അധ്യക്ഷൻ സ്ഥാനം രാജി വെച്ചിരുന്നു. ആഗസ്റ്റ് പത്തോടെ കോൺഗ്രസിന് തലയില്ലാതാവും എന്നാരെങ്കിലും കരുതുന്നുണ്ടെങ്കിൽ തെറ്റാണെന്ന് സിംഗ്‌വി കൂട്ടിച്ചേർത്തു.
കോൺഗ്രസ് അധ്യക്ഷൻ തിരഞ്ഞെടുപ്പ് അനിശ്ചിതമായി നീളുന്നതിൽ ശശി തരൂരിനെ പോലുള്ളവർ ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഇത്രയും കാലമായിട്ടും അധ്യക്ഷനെ കണ്ടെത്താൻ പോലും സാധിക്കാതെ വന്നത് പാർട്ടി തളർന്നു എന്ന നിലയിൽ പ്രതീതി ജനിപ്പിച്ചിട്ടുണ്ട്. ചുമതല ഏറ്റെടുക്കാൻ രാഹുൽ ഗാന്ധി വിസമ്മതിച്ചതോടെ നെഹ്‌റു കുടുംബത്തിന് പുറത്ത് ഒരാൾ അധ്യക്ഷനായി വരാനുള്ള സാധ്യത ഏറി.

LEAVE A REPLY

Please enter your comment!
Please enter your name here