പുതിയ പാര്‍ട്ടി പ്രഖ്യാപനം ഗുലാം നബി ആസാദ് ഇന്ന് നടത്തിയേക്കും,ആദ്യപൊതുറാലിയും ഇന്ന്

Must Read

കോണ്‍ഗ്രസ് പാർട്ടി വിട്ട ഗുലാം നബി ആസാദിന്റെ പുതിയ പാര്‍ട്ടി സംബന്ധിച്ച പ്രഖ്യാപനം ഇന്ന്. പാര്‍ട്ടി വിട്ട ശേഷം ഗുലാം നബി ആസാദിന്റെ ആദ്യ പൊതു റാലിയും ഇന്ന് നടക്കും. ജമ്മു വിലെ സൈനിക് കോളനിയില്‍ രാവിലെ 11 ന് നടക്കുന്ന റാലിയില്‍ 20000 ത്തോളം പേര്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

വിലക്കയറ്റത്തിനെതിരെ ഡല്‍ഹിയില്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് റാലി പ്രഖ്യാപിച്ച അതേ ദിവസവും സമയവുമാണ് ഗുലാം നബി ആസാദ് തന്റെ പുതിയ പാര്‍ട്ടിയുടെ പ്രഖ്യാപനത്തിനായി തെരഞ്ഞെടുത്തത്. ജമ്മുവിലെ സൈനിക് കോളനിയില്‍ വച്ചു നടക്കുന്ന പൊതു റാലിയില്‍ ഗുലാം നബി ആസാദ് തന്റെ പുതിയ പാര്‍ട്ടി രൂപീകരിക്കും.

അഞ്ച് പതിറ്റാണ്ടു നീണ്ട കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിച്ച ശേഷം ജമ്മു വിമാനത്താവളത്തില്‍ വന്നു ഇറങ്ങുന്ന ഗുലാം നബി ആസാദിന് വന്‍ സ്വീകരണം നല്‍കി ഘോഷ യാത്രയായാകും വേദിയിലേക്ക് ആനയിക്കുകയെന്ന് ആസാദിനൊപ്പം പാര്‍ട്ടി വിട്ട മുന്‍ മന്ത്രി ജിഎം സരൂരി അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News

കെടിയു വിസി നിയമനം; കോടതി വിധി പൂർണമായി പാലിക്കുമെന്ന് ഗവർണർ

കോഴിക്കോട്: സാങ്കേതിക സർവകലാശാലയിലെ താൽക്കാലിക വൈസ് ചാൻസലർമാരുടെ നിയമനം സംബന്ധിച്ച ഹൈക്കോടതി വിധി പൂർണമായും പാലിക്കുമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. എല്ലാവരും കോടതിയെ ബഹുമാനിക്കണമെന്നും...

More Articles Like This