പുതിയ ഫോണുകള്‍ വിപണി കീഴടക്കിയില്ല; നഷ്ടം 33 ലക്ഷം കോടി രൂപ; ആപ്പിളിന് ഇതെന്തു പറ്റി?

0
592

പുതിയ ഫോണുകള്‍ക്ക് വിപണി കീഴക്കാന്‍ കഴിയാത്തോടെ ആപ്പിളിന്റെ വിപണി മൂല്യത്തില്‍ വന്‍ ഇടിവ് സംഭവിച്ചു. ഒരു മാസത്തിനിടെ കമ്പനിയുടെ ഓഹരിയില്‍ 19 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ട് പ്രകാരം 45,000 കോടി ഡോളറാണ് മൊത്തം വിപണി മൂല്യത്തില്‍ നിന്ന് നഷ്ടപ്പെട്ടത്. ഏകദേശം 33 ലക്ഷം കോടി രൂപയുടെ നഷ്ടമാണിത്.

ഐ ഫോണ്‍ വില്‍പ്പനയിലെ ഇടിവാണ് കമ്പനിക്ക് തിരിച്ചടിയായത്. പുതിയ ഫോണായ ഐഫോണ്‍ 12 വിപണിയില്‍ എത്താന്‍ വൈകിയതും തിരിച്ചടിച്ചു. ചാര്‍ജറിന്റെയും ഇയര്‍ഫോണിന്റെയും അഭാവം ഉപഭോക്താക്കളിലും കടുത്ത നിരാശ പടര്‍ത്തി. ആപ്പിള്‍ ഏറ്റവും കൂടുതല്‍ വിറ്റഴിച്ച ചൈനയില്‍ വില്‍പ്പന ഇടിഞ്ഞതും കമ്പനിയെ ബാധിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here