കണ്ണൂര്‍: കൊട്ടിയൂരില്‍ അയല്‍വാസിയുടെ ആക്രമണത്തില്‍ അച്ഛനും മകനും കുത്തേറ്റു. അട്ടിക്കളത്ത് ചക്കാലപ്പറമ്ബില് സുരേന്ദ്രന്, മകന് അതുല്‍ എന്നിവര്‍ക്കാണ് കുത്തേറ്റത്. പരിക്കേറ്റ ഇരുവരെയും കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അയല്‍വാസിയായ മക്കോളില്‍ സനോഷാണ് ഇരുവരെയും ആക്രമിച്ചത്. വാക്ക് തര്‍ക്കത്തിനൊടുവില്‍ സനോഷ് ഇവരെ ആക്രമിക്കുകയായിരുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്. സംഭവത്തില്‍ കേളകം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.