കർഷക സമരത്തിൽ ബിജെപിക്ക് പടി പടിയായി അടി തെറ്റുന്നു, കർഷകർക്ക് താങ്ങുവില സംബന്ധിച്ച് രേഖാമൂലം ഉറപ്പ് നൽകണമെന്ന് ആവശ്യമുയർത്തി ഹരിയാനയിൽ എൻ ഡി എ സഖ്യകക്ഷിയായ ജെ ജെ പി രംഗത്ത് വന്നു, നേരത്തെ രാജസ്ഥാനിൽ നിന്നുള്ള എം പി ഹനുമാൻ ബെനിവാളിന്റെ പാർട്ടി കർഷകരുടെ ആവശ്യം അംഗീകരിക്കാത്ത പക്ഷം എൻ ഡി എ വിടുമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു. കർഷക സമരത്തിന്റെ ആദ്യ ഘട്ടത്തിൽ എൻ ഡി എയിലെ ദീർഘകാല സഖ്യകക്ഷിയായായ ശിരോമണി അകാലിദൾ മുന്നണി ബന്ധം അവസാനിപ്പിച്ച് കേന്ദ്രമന്ത്രിസഭയിൽ നിന്ന് തങ്ങളുടെ പ്രതിനിധിയെ പിൻവലിച്ചിരുന്നു.
ജെജെപിയുടെ പിന്തുണയോട് കൂടിയാണ് ഹരിയാനയിൽ ബിജെപി സർക്കാർ രൂപീകരിച്ചത്, ജെജെപി പിന്തുണ പിൻവലിക്കുന്ന പക്ഷം സർക്കാർ നിലം പൊത്തും.
സമരം കൂടുതൽ ശക്തിപ്പെടവേ കേന്ദ്ര സർക്കാർ നാനാഭാഗത്ത് നിന്നും ശക്തമായ എതിർപ്പുകൾ നേരിടുകയാണ്, ഇന്ന് കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ കർഷകർക്ക് പിന്തുണയുമായി രംഗത്ത് വന്നത് സർക്കാരിനെ ഞെട്ടിച്ചിരുന്നു.