ചെന്നൈ: തെന്നിന്ത്യന്‍ നടി നയന്‍താരയ്ക്കും സംവിധായകന് വിഗ്നേശ് ശിവനും കോവിഡ് ബാധിച്ചു എന്ന വര്‍ത്തകള്‍ വൈറലായിരുന്നു. ഇപ്പോഴിതാ ഈ വാര്‍ത്തകളോട് പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഇരുവരും. പ്രചാരണങ്ങള്‍ തള്ളി വിഘ്നേഷ് പങ്കുവച്ച വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. തീര്‍ത്തും രസകരമായ വീഡിയോ ആണ് നയന്താരയ്ക്കൊപ്പം അദ്ദേഹം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചരിക്കുന്നത്.
”ഞങ്ങള്‍ക്ക് ചുറ്റുമുള്ള വാര്‍ത്തകളെ ഞങ്ങള്‍ ഇങ്ങനെ കാണുന്നു. മാധ്യമങ്ങളും സാമൂഹിക മാധ്യമങ്ങളും മെനഞ്ഞെടുത്ത വ്യാജ വാര്‍ത്തകളോട്… ഞങ്ങള്‍ സന്തോഷത്തിലാണ്. ആരോഗ്യത്തോടെ ഇരിക്കുന്നു. നിങ്ങളുടെ ഇത്തരം തമാശകളെ ആസ്വദിക്കാനുള്ള കഴിവ് ദൈവം സഹായിച്ച് ഞങ്ങല്‍ക്കുണ്ട്. ദൈവം അനുഗ്രഹിക്കട്ടെ ” വീഡിയോക്കൊപ്പം വിഘ്നേഷ് ഷിവന്‍ കുറിച്ചു.
നയന്‍താരക്കും കാമുകനും കൊറോണ വൈറസ് ആണെന്നും ഇരുവരും എഗ്മോറില്‍ ചികില്‍സയില്‍ ആണെന്നുമായിരുന്നു തമിഴ് പത്രത്തിന്റെ വാര്‍ത്ത. ചെന്നൈയില്‍ നിയന്ത്രണവിധേയമാകാത്ത തരത്തില്‍ കൊറോണ വൈറസ് വ്യാപിക്കുന്നതിനാല്‍ ഈ പ്രചാരണം ശരിയാണെന്ന് കരുതുകയുണ്ടായി നിരവധി പേര്. ഇരുവരുടെയും സുഖവിവരം അന്വേഷിച്ച്നിരവധി ആരാധകരാണ് ട്വിറ്റര്‍ ഉള്‍പ്പടെയുള്ള സോഷ്യല്‍ മീഡിയയില്‍ രംഗത്തെത്തിയത്.