തെന്നിന്ത്യൻ പ്രേക്ഷകരുടെ ലേഡി സൂപ്പര്‍സ്റ്റാര്‍ എന്നറിയപ്പെടുന്ന നടി നയന്‍താരയുടെ പിറന്നാളായിരുന്നു കഴിഞ്ഞ ദിവസം. നെറ്റ്ഫ്ളിക്സ് ഇന്ത്യ അടക്കം നടിക്ക് പിറന്നാളാശംസകള്‍ അറിയിച്ച് രംഗത്തെത്തിയിരുന്നു. എന്നാല്‍ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളിൽ വൈറല്‍ ആകുന്നത് താരത്തിന്റെ പിറന്നാൾ ദിനത്തിൽ ആശംസകൾ അറിയിച്ച് കൊണ്ട് തിരുവല്ല മാര്‍ത്തോമ കോളെജിലെ സഹപാഠി എഴുതിയ ഒരു പ്രത്യേക കുറിപ്പാണ്.
സിനിമാമേഖലയിൽ തുടക്ക കാലത്ത് ആരാധകരേക്കാള്‍ കൂടുതല്‍ വിമര്‍ശകര്‍ ഏറ്റു വാങ്ങേണ്ടി വന്നെങ്കിലും ഇന്ന് തെന്നിന്ധ്യൻ സിനിമ മുഴുവനും പിടിച്ച് നിര്‍ത്താന്‍മാത്രം താരറാണിയായ വളരുമെന്ന് ആരും കരുതിക്കാണില്ലെന്നാണ് പോസ്റ്റില്‍ സഹപാഠിയായ മഹേഷ് കടമ്മനിട്ട കുറിക്കുന്നത് .
ഡിഗ്രി ക്ലാസില്‍ 2002-2005 ബാച്ചില്‍ ഒരുമിച്ച് പഠിച്ച കൂട്ടുകാരി ഇന്ന് തെന്നിന്ത്യന്‍ സിനിമയിലെ ലേഡി സൂപ്പര്‍ സ്റ്റാറാകുമെന്ന് ഒരിക്കലും കരുതിയില്ല.ബോളിവുഡിലടക്കം നെപോട്ടിസം വാഴുന്ന ഇന്‍ഡസ്ട്രിയില്‍ ഒരു സിനിമാ പാരമ്പര്യവും ഇല്ലാതെ ഒരു സ്ത്രീ ഇത്രയും കാലം പിടിച്ചു നിന്നു നടിയുടെ അത്ഭുത കഴിവാണെന്നും അദ്ദേഹം പറയുന്നു.