നവരസങ്ങൾ ആസ്പദമാക്കി ബ്രഹ്മാണ്ഡ ആന്തോളജി സിനിമ പ്രഖ്യാപിച്ച് നെറ്റ്ഫ്ലിക്സ്; അണിനിരക്കുന്നത് വമ്പൻ താരനിര

0
49

നവരസങ്ങളെ അടിസ്ഥാനമാക്കി ബ്രഹ്മാണ്ഡ ആന്തോളജി സിനിമ പ്രഖ്യാപിച്ച് ഒടിടി പ്ലാറ്റ്ഫോം നെറ്റ്ഫ്ലിക്സ്, ആന്തോളജി രൂപത്തിൽ ഒരുങ്ങുന്ന സിനിമയിൽ നവരസങ്ങളെ കേന്ദ്രീകരിച്ച് ഒൻപത് സിനിമകളാണുണ്ടാവുക.
അരവിന്ദ് സ്വാമി, ബിജോയ് നമ്പ്യാര്‍, ഗൗതം വാസുദേവ് മേനോന്‍, കാര്‍ത്തിക് സുബ്ബരാജ്, കാര്‍ത്തിക് നരേന്‍, കെവി ആനന്ദ്, പൊന്റാം, രതീന്ദ്രന്‍ പ്രസാദ്, ഹലിത ഷമീം എന്നിവരാണ് സിനിമകൾ ഒരുക്കുക.
നടിമാരായ പാർവതി തിരുവോത്ത്, രേവതി, നിത്യ മേനോൻ, ഐശ്വര്യ രജീഷ്, പൂർണ, ഋഥ്വിക എന്നിവർ പ്രധാനവേഷങ്ങൾ അവതരിപ്പിക്കും. ഇവർക്ക് പുറമെ അരവിന്ദ് സ്വാമി, സൂര്യ, സിദ്ധാർഥ്, വിജയ് സേതുപതി, പ്രകാശ് രാജ്, ശരവണൻ തുടങ്ങി വമ്പൻ താര അണിനിരക്കും.
സന്തോഷ് ശിവൻ, ബാലസുബ്രഹ്മണ്യം, വി ബാബു, വിരാജ് സിംഗ്, സുജിത്ത് സാരംഗി, ഹർഷവീർ ഒബെറി, ശ്രേയസ് കൃഷ്ണ, അഭിനന്ദൻ രാമാനുജം, മനോജ് പരമഹംസ എന്നിവർ ഛായാഗ്രഹണം നിർവഹിക്കും.
മണിരത്നം, ജയേന്ദ്ര പഞ്ചപകേശൻ എന്നിവരാണ് നിർമാണം.
റിലീസ് തീയതി പ്രഖ്യാപിച്ചിട്ടില്ല, വമ്പൻ താര നിര അണിനിരക്കുന്ന സിനിമ ഏറെ പ്രതീക്ഷകളാണ് നൽകുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here