More

  സിന്ധ്യയെ ബിജെപി തന്നെ പൂട്ടുമോ?; സിന്ധ്യയെയും ചൗഹാനെയും വീഴ്ത്താൻ ദേശീയ സെക്രട്ടറിയുടെ നീക്കം; വെളിപ്പെടുത്തലുമായി ബിജെപി നേതാവ്

  Latest News

  പാലത്തായി പീഡനക്കേസ്; 86 ദിവസമായിട്ടും കുറ്റപത്രമില്ല പ്രതിക്ക് ജാമ്യം ലഭിക്കാന്‍ സാധ്യത

  പാലത്തായി പീഡനക്കേസില്‍ അറസ്റ്റിലായ ബിജെപി നേതാവിനെതിരെയുള്ള കേസിലെ അന്വേഷണം ഇഴഞ്ഞുനീങ്ങുന്നു. പോക്‌സോ കേസിലാണ് അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിക്കാതെ കേസ് നീട്ടുന്നത്. നാലാം...

  ഇനി വരുന്നത് സാമൂഹ്യ വ്യാപനത്തിന്റെ നാളുകള്‍; ഒരുവിധത്തിലുള്ള സമരങ്ങളും അനുവദിക്കില്ല:മുഖ്യമന്ത്രി

  സംസ്ഥാനത്ത് ഇനിയുള്ളത് സാമൂഹിക വ്യാപനത്തിന്റെ ഘട്ടമാണെന്നും പ്രതിരോധത്തിന് കൂട്ടായ ശ്രമം വേണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. സുരക്ഷാ മുന്‍ കരുതലുകളില്‍ വീഴ്ച പാടില്ലെന്ന്...

  ഫെയ്സ്ബുക്ക് പരിചയത്തിലൂടെ 69കാരിയില്‍ നിന്ന് അരക്കോടി രൂപ തട്ടിയെടുത്തു

  മുംബൈ : ഫൈസ്ബുക്കിലൂടെ പരിചയപ്പെട്ടയാള്‍ 69 വയസുകാരിയില്‍ നിന്ന് അരക്കോടി രൂപ തട്ടിയെടുത്തു. മുംബൈ വാസൈ വിരാര്‍ സ്വദേശിയായ സ്ത്രീക്കാണ് 57 ലക്ഷം...

  മധ്യപ്രദേശിൽ ശിവരാജ് സിങ് ചൗഹാന്റെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരിനെ വീഴ്ത്താൻ മുതിർന്ന നേതാവും ബിജെപി ദേശീയ ജനറൽ സെക്രട്ടറിയുമായ വിജയ് വർഗിയ ശ്രമിക്കുന്നുവെന്ന വെളിപ്പെടുത്തലുമായി ബിജെപി നേതാവും മുൻ ബദ്നാവാർ എംഎൽഎയുമായ ബൻവാർ സിംഗ്. ശെഖാവത്തിന്റെ വെളിപ്പെടുത്തൽ ബിജെപിക്കുള്ളിൽ വൻ വിവാദമാണ് സൃഷ്ടിച്ചിരിക്കുന്നത്. ഉപതിരഞ്ഞെടുപ്പിൽ അഞ്ച് മണ്ഡലങ്ങളുടെ ചുമതലയാണ് വിജയ് വർഗിയക്ക് ഏൽപ്പിച്ചിട്ടുള്ളത്. ഹാട്പിപിലിയ, ബദ്നാവർ, സാൻവേർ, കൂടാതെ മറ്റ് രണ്ട് സീറ്റുകളും. ഇവിടങ്ങളിൽ കൂറുമാറിയെത്തവരുടെ പരാജയം ഉറപ്പാക്കാനാണ് വർഗിയ ശ്രമിക്കുന്നതെന്ന് ശെഖാവത്ത് ആരോപിച്ചു.

  2018 ലെ നിയമസഭാ തിരഞ്ഞെടുപ്പിലെ ബിജെപി പരാജയപ്പെട്ടതിന്റെ ഉത്തരവാദിത്തം വിജയ് വർഗിയയ്ക്കാണെന്നും ശെഖാവത്ത് ആരോപിച്ചു. നിയമസഭാ തിരഞ്ഞെടുപ്പിൽ 12 മണ്ഡലങ്ങളിൽ വിജയ് വർഗിയ ബിജെപി വിമതരെ മത്സരിപ്പിച്ചു. ഇതാണ് പാർട്ടിയുടെ പരാജയത്തിലേക്ക് നയിച്ചതെന്നും ശെഖാവത്ത് പറഞ്ഞു. ശിവരാജ് സിങ് ചൗഹാൻ അധികാരത്തിലേറുന്നത് തടയുകയാണ് വർഗിയയുടെ ശ്രമമെന്നും ശെഖാവത്ത് പറയുന്നു. ചൗഹാനെ വീഴ്ത്താൻ സിന്ധ്യയെ വർഗിയ ഉപയോഗിക്കുന്നു. ഇനി സിന്ധ്യയാണ് വിജയ് വർഗിയയുടെ ഉന്നം ശെഖാവത്ത് പറഞ്ഞു. ജ്യോതിരാദിത്യ സിന്ധ്യയ്ക്ക് ഈ തിരഞ്ഞെടുപ്പ് നിർണായകമാണ്. ഉപതിരഞ്ഞെടുപ്പിലെ പ്രകടത്തിന്റെ അടിസ്ഥാനത്തിലാകും സിന്ധ്യയുടെ ബിജെപിയിലെ രാഷ്ട്രീയ ഭാവി തന്നെ. സിന്ധ്യയെ ശത്രുവായി പ്രഖ്യാപിച്ച നേതാവാണ് വിജയ് വർഗിയ. അതിനാൽ സിന്ധ്യയുടെ പരാജയം ഉറപ്പാക്കി അതുവഴി സർക്കാരിനെ താഴെയിറക്കാനാണ് വർഗിയ ശ്രമിക്കുന്നതെന്നും ശെഖാവത്ത് പറഞ്ഞു.

  അതേസമയം ശെഖാവത്തിന്റെ ആരോപണം ബിജെപിക്കുള്ളിൽ വലിയ പൊട്ടിത്തെറിക്കാാണ് വഴിവെച്ചത്. ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കാൻ അവസരം ലഭിക്കാത്തതിന്റെ അതൃപ്തിയാണ് ശെഖാവത്തിനെന്ന് ബിജെപി ആരോപിച്ചു. ബന്ദ്വാരയിൽ ബിജെപിയുടെ ഔദ്യോഗിക സ്ഥാനാർത്ഥിയായ രാജ്വർധൻ സിംഗ് ദത്തിഗാവോണിനെതിരേയും ശെഖാവത്ത് രംഗത്തെത്തിയിരുന്നു.

  അതേസമയം ശെഖാവത്തിന്റെ പരാമർശത്തിൽ പാർട്ടി വിശദീകരണം തേടി. വിജയ് വർഗിയയ്ക്ക് എതിരായ പരാമർശത്തിൽ ശെഖാവത്തിന് വിശദീകരണം തേടി നോട്ടീസ് നൽകിയതായി സംസ്ഥാന അധ്യക്ഷൻ വിഡി ശർമ്മ പറഞ്ഞു. അതേസമയം വിജയ് വർഗിയയ്ക്കെതിരെ പാർട്ടി നടപടി സ്വീകരിച്ചില്ലേങ്കിൽ താൻ കേന്ദ്ര നേതൃത്വത്തെ സമീപിക്കുമെന്ന് വെല്ലുവിളിച്ചിരിക്കുകയാണ് ശെഖാവത്ത്. അതിനിടെ ശെഖാവത്തിനെ പാർട്ടിയിലേക്ക് ക്ഷണിച്ച് കോൺഗ്രസ് രംഗത്തെത്തി. നേതാക്കൾ ശെഖാവത്തുമായി കൂടിക്കാഴ്ച നടത്തിയെന്നാണ് വിവരം.


  National secretary moves to oust BJP government BJP leader with revelation

  - Advertisement -

  LEAVE A REPLY

  Please enter your comment!
  Please enter your name here

  - Advertisement -

  Trending

  സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം

  കൊച്ചി: സംസ്ഥാനത്ത് ഒരാള്‍ കൂടി കൊവിഡ് ബാധിച്ച്‌ മരിച്ചു. എറണാകുളം പുല്ലുവഴി സ്വദേശി ബാലകൃഷ്ണന്‍ നായര്‍ക്കാണ് കൊവിഡ് ബാധിച്ചിരുന്നുവെന്ന് കണ്ടെത്തിയത്. 79 വയസായിരുന്നു....

  ആശങ്കയേറുന്നു; ഇന്ന് സംസ്ഥാനത്ത് 488 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

  തിരുവനന്തപുരം; സംസ്ഥാനത്ത് ഇന്ന് 488 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. 234 പേര്‍ക്ക് സമ്പര്‍ക്കം വഴിയാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസങ്ങളിലായി സംസ്ഥാനത്തെ രോഗികളുടെ എണ്ണത്തില്‍...

  സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം

  കൊച്ചി: സംസ്ഥാനത്ത് ഒരാള്‍ കൂടി കൊവിഡ് ബാധിച്ച്‌ മരിച്ചു. എറണാകുളം പുല്ലുവഴി സ്വദേശി ബാലകൃഷ്ണന്‍ നായര്‍ക്കാണ് കൊവിഡ് ബാധിച്ചിരുന്നുവെന്ന് കണ്ടെത്തിയത്. 79 വയസായിരുന്നു. ശ്വാസതടസത്തെ തുടര്‍ന്ന് കോലഞ്ചേരി മെഡിക്കല്‍ മിഷന്‍...

  ലോകത്തെ ആശങ്കയിലാഴ്ത്തി കോവിഡ്; 24 മണിക്കൂറിനിടെ 2.30 ലക്ഷത്തിലേറേ പേര്‍ക്ക് കോവിഡ്

  വാഷിങ്ടണ്‍: കഴിഞ്ഞ 24 മണിക്കൂറിനിടെ 2.30 ലക്ഷത്തിലേറേ പേര്‍ക്കാണ് ലോകത്ത് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ കോവിഡ് രോഗികളുടെ എണ്ണം 1,26, 25,150 ആയി ഉയര്‍ന്നു. ഇതോടെ ആകെ കോവിഡ്...

  യുവതി മുത്തച്ഛന്റെ പ്രായമുള്ള അയല്‍ക്കാരനൊപ്പം ഒളിച്ചോടി; മകളെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയില്‍

  അഹമ്മദാബാദ്:19കാരി മുത്തച്ഛന്റെ പ്രായമുള്ള അയല്‍ക്കാരനൊപ്പം ഒളിച്ചോടി, മകളെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയില്‍. പത്താന്‍ ജില്ലയിലെ സിദ്ധാപുര്‍ ഗ്രാമത്തിലാണ് സംഭവം. ഇക്കഴിഞ്ഞ ജൂണ്‍ മാസം ആദ്യമാണ് 19കാരി വിവാഹിതനും കൊച്ചുമക്കളുമൊക്കെയുള്ള അയല്‍വാസിയായ...
  - Advertisement -

  More Articles Like This

  - Advertisement -