More

  പൗരത്വ ഭേദഗതി നിയമത്തിനെതിരായ സമരം; ഒന്നിച്ച്‌ നീങ്ങണമെന്ന നിലപാടില്‍ നിന്നും മുസ്‌ലിം ലീഗും പിന്നോട്ട്

  Latest News

  ബാഗുകളില്‍ സൂക്ഷിച്ച്‌ ഹെറോയിന്‍ കടത്താന്‍ ശ്രമം ;യാത്രക്കാരന് 10 വര്‍ഷം തടവ്

  ദുബായ് വിമാനത്താവളത്തില്‍ ഒരു കിലോയില്‍ കൂടുതല്‍ ഹെറോയിനുമായി പിടിക്കപ്പെട്ട 21 കാരനായ യാത്രക്കാരന് 10 വര്‍ഷം തടവ് ശിക്ഷ വിധിച്ചു. ഗ്രീന്‍...

  സെക്രട്ടറിയേറ്റിനു മുന്നിലെ ഷഹീന്‍ബാഗ് അനുകൂല സമരപന്തല്‍ പൊളിച്ചുമാറ്റണമെന്ന് പൊലിസ് നോട്ടീസ് നൽകി

  സെക്രട്ടറിയേറ്റിനു മുന്നിലെ ഷഹീന്‍ബാഗ് അനുകൂല സമരപന്തല്‍ പൊളിച്ചുമാറ്റണമെന്ന് ആവശ്യപ്പെട്ട് പോലീസ് നോട്ടീസ് നൽകി . സെക്രട്ടേറിയേറ്റിന് മുന്നില്‍ സഞ്ചാര സ്വാതന്ത്ര്യം നിഷേധിച്ച്‌ കൊണ്ട്...

  ഗവർണർ ഒപ്പിട്ടു;തദ്ദേശ സ്ഥാപനങ്ങളുടെ വാർഡ് വിഭജന ബില്ല് നിയമമായി

  തദ്ദേശ സ്ഥാപനങ്ങളുടെ വാർഡ് വിഭജന ബില്ല് നിയമമായി. തദ്ദേശ വാർഡ് വിഭജന ഓർഡിനൻസ് ഒപ്പിടാതെ മടക്കിയ ഗവർണർ വാർഡ് വിഭജനത്തിനായി നിയമസഭ പാസാക്കിയ...

  മലപ്പുറം: വിവാദമായ പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഭരണകക്ഷിയുമായി ഒന്നിച്ച്‌ സംയുക്ത സമരത്തിനില്ലെന്ന് മുസ്​ലിം ലീഗ്. നേരത്തെ കോണ്‍ഗ്രസും സമാന നിലപാട് കൈക്കൊണ്ടിരുന്നു. കേരളത്തിലെ രാഷ്ട്രീയ സാഹചര്യത്തില്‍ ഒറ്റക്കൊറ്റക്ക് സമരം ചെയ്യേണ്ടിവരുമെന്ന് മുസ്​ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

  സംസ്ഥാനത്ത് പരസ്പരം എതിര്‍ക്കുന്നവര്‍ ഡല്‍ഹിയില്‍ ഒരുമിച്ച്‌ നില്‍ക്കുമെന്ന ന്യായം ചൂണ്ടിക്കാട്ടിയാണ് സംയുക്ത സമരത്തില്‍ നിന്നും ലീഗിന്റെ പിന്മാറ്റം. ഒറ്റക്കെട്ടായ സമരത്തിന്റെ രാഷ്ട്രീയലാഭം എല്‍ഡിഎഫിനായിരിക്കുമെന്ന വിലയിരുത്തലുകളും ലീഗിന്റെ നിലപാട് മാറ്റത്തിന് കാരണമാണ്. ഒറ്റക്കെട്ടായ സമരമെന്ന നിലപാട് ലീഗ് നേതാക്കള്‍ ഒരേ മനസ്സോടെയാണ് എടുത്തതെങ്കിലും പിന്നീട് എംകെ മുനീര്‍ അടക്കമുള്ള നേതാക്കള്‍ അതില്‍ നിന്ന് പിന്മാറിയിരുന്നു. മുനീര്‍ നടത്തിയ സമരത്തിലേക്ക് ക്ഷണിച്ചിട്ടും സിപിഎം എംഎല്‍എമാര്‍ പങ്കെടുക്കാത്തത് ചൂണ്ടിക്കാട്ടിയായിരുന്നു നിലപാട് മാറ്റം. അതേസമയം ലീഗിന്റെ പ്രധാന വോട്ട് ബാങ്കായ സമസ്ത ഒറ്റക്കെട്ടായ സമരം വേണമെന്ന നിലപാടിലാണ് ആദ്യം മുതല്‍.

  - Advertisement -

  LEAVE A REPLY

  Please enter your comment!
  Please enter your name here

  - Advertisement -

  Trending

  പോലീസിന് യൂണിഫോമില്‍ ഘടിപ്പിക്കുന്ന ക്യാമറകള്‍ വാങ്ങിയതിലും വൻ ക്രമക്കേട്

  പോലീസ് പര്‍ച്ചേയ്‌സിങ്ങിലെ വലിയ ക്രമക്കേടുകളാണ് ഒരോന്നായി പുറത്തുവരുന്നത്. പോലീസ് യൂണിഫോമില്‍ ഘടിപ്പിക്കുന്ന ക്യാമറകള്‍ വാങ്ങിയതില്‍ വന്‍ ക്രമക്കേടാണ് നടന്നിരിക്കുന്നത്. 30 ലക്ഷം രൂപയുടെ...

  കാര്‍ ഓടിക്കുമ്പോൾ ഹെല്‍മറ്റ് ധരിച്ചില്ല; യുവാവിനുമേല്‍ പിഴ ചുമത്തി പൊലീസ്; അമ്പരന്ന് യുവാവ്

  കാര്‍ ഓടിക്കുമ്ബോള്‍ ഹെല്‍മറ്റ് ധരിക്കാത്തതിന് യുവാവിന് അഞ്ഞൂറ് രൂപ പിഴ ചുമത്തി ഉത്തര്‍ പ്രദേശ് പൊലീസ്. കഴിഞ്ഞ നവംബറില്‍ നിയമലംഘനം നടത്തിയതിന് പിഴയടക്കാന്‍ ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസമാണ് ഉത്തര്‍ പ്രദേശ്...

  പാകിസ്താനില്‍ ചാവേര്‍ ആക്രമണം; ഏഴ് മരണം, 25 പേരുടെ നില ഗുരുതരം

  പാകിസ്താനില്‍ വീണ്ടും ചാവേര്‍ ആക്രമണം. ക്വറ്റയില്‍ രാഷ്ട്രീയ സംഘടന നടത്തിയ റാലിക്കിടെയാണ് സ്‌ഫോടനമുണ്ടായത്. ആക്രമണത്തില്‍ ഏഴ്‌പേര്‍ മരിച്ചതായാണ് വിവരം. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇതില്‍ 25 പേരുടെ നില അതീവഗുരുതരമായി...

  ഒന്‍പത് വര്‍ഷത്തിനിടെ ഒരു വീട്ടില്‍ മരിച്ചത് ആറു കുട്ടികള്‍ ; ഇന്ന് മരിച്ചത് മൂന്നുമാസം പ്രായമായ കുഞ്ഞ്; മരണത്തിൽ ദുരൂഹതയെന്ന് നാട്ടുകാർ

  തിരൂരിലെ ഒരു കുടുംബത്തില്‍ ആറ് കുട്ടികള്‍ 9 വർഷത്തിനിടെ മരിച്ച സംഭവത്തില്‍ വിശദീകരണവുമായി കുടുംബം. നേരത്തെ അന്വേഷണം നടത്തിയതാണെന്നും എന്നാല്‍ ഡോക്ടര്‍മാര്‍ക്ക് ഒന്നും കണ്ടെത്താനായില്ലെന്നും പിതാവിന്റെ സഹോദരി പറഞ്ഞു. കുട്ടികളുടെ...

  മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും കലാകൗമുദി സ്ഥാപകനുമായ എം.എസ് മണി അന്തരിച്ചു

  തിരുവനന്തപുരം: മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും കലാകൗമുദി സ്ഥാപകനുമായ എം.എസ് മണി അന്തരിച്ചു. രോഗബാധിതനായി ചികിത്സയിലിരിക്കെയാണ് അന്ത്യം. സംസ്ക്കാരം പിന്നീട്. കേരള കൗമുദി പത്രാധിപരായിരുന്ന കെ സുകുമാരന്‍റെ മകനായ അദ്ദേഹം കേരളാകൗമുദിയില്‍...
  - Advertisement -

  More Articles Like This

  - Advertisement -