മലപ്പുറത്ത് ആശുപത്രിയുടെ അനാസ്ഥ മൂലം ഇരട്ട ഗർഭസ്ഥ ശിശുക്കൾ മരണപ്പെട്ട സംഭവം; നാലാഴ്ചക്കകം നടപടി സ്വീകരിക്കണമെന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷൻ

0
17

മലപ്പുറത്ത് ആശുപത്രി ജീവനക്കാരുടെ അനാസ്ഥ മൂലം ഇരട്ട ഗർഭസ്ഥ ശിശുക്കൾ മരണപ്പെട്ട സംഭവത്തിൽ നടപടി സ്വീകരിക്കണമെന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു. ഇത് സംബന്ധിച്ച് സംസ്ഥാന ഡി എം ഇക്കും ആരോഗ്യ കുടുംബക്ഷേമ പ്രിൻസിപ്പൽ സെക്രട്ടറിക്കും മനുഷ്യാവകാശ കമ്മീഷൻ കത്തയച്ചു. ആശുപത്രികളുടെ ഭാഗത്ത് നിന്ന് പിഴവുണ്ടെന്ന് കണ്ടെത്തിയതായി കമ്മീഷൻ അയച്ച കത്തിലുണ്ട്.

ചികിത്സ നിഷേധം ഗൗരവതാരമാണെന്നും സംഭവത്തിന് ഉത്തരവാദികളായവർക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ടെങ്കിൽ അറിയിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു. സെപ്റ്റംബർ 27നാണ് കേസിനാസ്പദമായ സംഭവം നടന്നത്, ഇതുവരെ നടപടിയൊന്നും ഉണ്ടായിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here