ചന്ദ്രനിൽ വെള്ളത്തിന്റെ സാന്നിദ്ധ്യമെന്ന് നാസയുടെ കണ്ടെത്തൽ

0
70

സൂര്യനോട് അഭിമുഖമായുള്ള ചന്ദ്രന്റെ പ്രതലത്തില്‍ വെള്ളത്തിന്റെ സാന്നിധ്യമുണ്ടെന്ന് നാസ. ഇത് ആദ്യമായാണ് ചന്ദ്രനില്‍ വെള്ളമുണ്ടെന്ന് യുഎസ് ബഹിരാകാശ ഏജന്‍സി സ്ഥിരീകരിക്കുന്നത്. നാസയുടെ സോഫിയ (സ്ട്രാറ്റോസ്‌ഫെറിക് ഒബ്‌സര്‍വേറ്ററി ഫോര്‍ ഇന്‍ഫ്രാറെഡ് ആസ്‌ട്രോണമി) നിരീക്ഷണാലയമാണ് ചരിത്രപ്രധാനമായ കണ്ടെത്തല്‍ നടത്തിയത്. പറക്കുന്ന ടെലസ്‌കോപ്പുകള്‍ ഉപയോഗിച്ചാണ് സോഫിയ വരുംഭാവിയില്‍ ചന്ദ്രനില്‍ കുടിയേറാനുള്ള മനുഷ്യന്റെ ശ്രമങ്ങള്‍ക്ക് വേഗം പകരുന്ന കണ്ടെത്തല്‍ നടത്തിയത്.
‘എച്ച് ടു ഒ (വെള്ളം) സൂര്യപ്രകാശം തട്ടുന്ന ചന്ദ്രന്റെ ഉപരിതലത്തില്‍ ഉണ്ട് എന്നതായിരുന്നു നമുക്കു കിട്ടിയിരുന്ന സൂചനകള്‍. ഇപ്പോള്‍ വെള്ളം അവിടെയുണ്ട് എന്ന് നമ്മള്‍ അറിയുന്നു’ – എന്നാണ് നാസയിലെ ആസ്‌ട്രോ ഫിസിക്‌സ് ഡിവിഷന്‍ ഡയറക്ടര്‍ പോള്‍ ഹെര്‍ട്‌സ് പറഞ്ഞത്.

LEAVE A REPLY

Please enter your comment!
Please enter your name here