റമീസിന്റെ ഉമ്മയുടെ വീട് എവിടെയാണെന്നല്ല മുഖ്യമന്ത്രിയുടെ ഓഫീസ് ആരുടെ അച്ചിവീടാണ് എന്നതിനെക്കുറിച്ചാണ് ചര്‍ച്ച നടക്കേണ്ടത് : നജീബ് കാന്തപുരം

0
209

റമീസിന്റെ ഉമ്മയുടെ വീട് പാണക്കാടെന്നും ഇനിയുള്ള കൈരളി ചാനലിന്റെ പോക്ക് അങ്ങോട്ടാണെന്നും നജീബ് കാന്തപുരം. കൈരളി ന്യൂസിന്റെ വിവാദ പ്രസ്താവനകള്‍ക്ക് മറുപടി ട്വീറ്റിലൂടെയാണ് നജീബ് കാന്തപുരം ഇതിനെതിരെ പ്രതികരിച്ചത്. മാത്രവുമല്ല ഇതിനു പിന്നാലെ മലബാറിലെ ജ്വല്ലറികള്‍ മുഴുവന്‍ ഉദ്ഘാടനം ചെയ്യുന്ന പാണക്കാട് തങ്ങള്‍മാര്‍ക്ക് ഇതില്‍ പങ്കുണ്ടോയെന്ന് അന്വേഷിക്കണമെന്നും എം. സ്വരാജ് എംഎല്‍എചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞു.
ഇതിനെതിരെ പ്രതികിച്ച് നജീബ് പുറത്തുവിട്ട ട്വീറ്റിന്റെ പ്രസക്ത ഭാഗം ഇങ്ങനെ;
റമീസ് മലപ്പുറം സ്വദേശിയാണെന്നാണ് ഒട്ടുമിക്ക ചാനല്‍ സ്‌ക്രോളുകളിലും് ഓടിക്കൊണ്ടിരുന്നത്.
തുടക്കം മുതല്‍ കേസ് മുസ്ലിംകളുമായും മുസ്ലിം പ്രദേശങ്ങളുമായും എങ്ങനെയെങ്കിലും ബന്ധപ്പെടുത്താന്‍ ചാനലുകളും ഇടതുപക്ഷവും ആഞ്ഞു ശ്രമിക്കുന്നുണ്ട്. കൊടുവള്ളിയിലെ ഏതോ വ്യാപാരിയുടെ പേര് ഉയര്‍ന്ന് കേട്ടതും ഇതിന്റെ ഭാഗമാണ്. പ്രതികള്‍ ആരു തന്നെയായാലും പിടിക്കപ്പെടണം. എന്നാല്‍ ചില വ്യക്തികളുടെ നാടും വീടും ജില്ലയും ഉമ്മയുടെ വീടുമൊക്കെ ഈ കേസുമായി ബന്ധിപ്പിക്കാന്‍ ശ്രമിക്കുന്നത് എന്താണെന്ന് മനസിലാവുന്നില്ല. സ്വപ്ന സുരേഷിന്റെ ജില്ലയേതാണ്? സ്വപ്നയുടെ അമ്മയുടെ വീട് എവിടെയാണ്? അറിയില്ല, അതിന് ഈ സംഭവവുമായി ഒരു ബന്ധവുമില്ല.
ഒരു കാര്യം കൃത്യമായി പറയാം.. ഏതെങ്കിലും പ്രത്യേക സ്ഥലവുമായി ഈ കള്ളക്കടത്തിന് ബന്ധമുണ്ടെങ്കില്‍ അത് മുഖ്യമന്ത്രി യുടെ ഓഫീസിനും ക്ലിഫ് ഹവ്സിനുമാണ്.അവിടെ നിന്നാണ് ആദ്യം ഈ ബാഗേജ് വിട്ടു കിട്ടാന്‍ കോള്‍ പോയത്. അവിടെയാണ് ഈ സ്വര്‍ണ്ണക്കടത്ത് കേസില്‍ പിരിച്ചുവിടപ്പെട്ട ശിവശങ്കര്‍ ജോലി ചെയ്തിരുന്നത്, അവിടെ നിന്നാണ് സ്വപ്ന സുരേഷ് സ്വാധീനമുപയോഗിച്ച് ജോലി തരപ്പെടുത്തിയത്. അതാണ് ഈ സ്വര്‍ണ്ണക്കടത്ത് കേസിന്റെ സിരാ കേന്ദ്രം. അതുകൊണ്ട് റമീസിന്റെ ഉമ്മയുടെ വീട് എവിടെയാണെന്നല്ല, മുഖ്യമന്ത്രിയുടെ ഓഫീസ് ആരുടെ അച്ചി വീടാണ് എന്നതിനെ കുറിച്ചാണ് ചര്‍ച്ച നടക്കേണ്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here