സാരിയുടുത്ത്, തെലുഗ് സംസാരിച്ച് ​ ഇന്ത്യന്‍ ലുക്കിൽ നെയ്‌റോബി; സൂപ്പര്‍ ഹിറ്റായി വീഡിയോ (വീഡിയോ കാണാം)

0
128

ലോക്​ഡൗണ്‍ കാലത്ത്​ ഇന്ത്യയിലടക്കം വന്‍ തരംഗമായി മാറിയ വെബ് സീരിസാണ് ‘മണി ഹെയ്സ്​റ്റ്’. സീരിസിൽ ആരാധകരുടെ മനം കവര്‍ന്ന കഥാപാത്രങ്ങളില്‍ ഒന്നാണ്​ ‘നയ്റോബി’. സ്​പാനിഷ്​ അഭിനേത്രി ആല്‍ബ ഫ്ലോറസാണ് നയ്റോബിയുടെ വേഷം അതിഗംഭീരമാക്കിയത്. എന്നാലിപ്പോൾ നയ്റോബിയായി വേഷമിട്ട സ്​പാനിഷ്​ അഭിനേത്രി ആല്‍ബ ഫ്ലോറസ്​ തെലുഗു സംസാരിക്കുന്ന വിഡിയോയാണ് സോഷ്യൽ മീഡിയയിലെ പ്രധാന ചർച്ചാ വിഷയം. 2013ല്‍ തന്റെ കരിയറിന്റെ തുടക്കകാലത്ത്​ അഭിനയിച്ച ‘വിസെന്റെ ഫെറര്‍’ എന്ന ചിത്രത്തിലാണ് നല്ല ഒഴുക്കോടെ തെലുഗു സംസാരിക്കുന്ന ആന്ധ്രക്കാരിയായ ഷമീറയായി ഫ്ലോറസ്​ ചിത്രത്തില്‍ വേഷമിട്ടത്​. സാരിയുടുത്ത്​ ഇന്ത്യന്‍ ലുക്കിലുള്ള ഫ്ലോറസിന്റെ ചിത്രങ്ങളും ആരാധകര്‍ ഏറ്റെടുത്തു.

ഫ്ലോറസ് തെലുഗ് സംസാരിക്കുന്ന സ്​പാനിഷ്​ സിനിമയിലെ രംഗം അഞ്ചുദിവസങ്ങള്‍ക്ക്​ മുമ്പാണ്​ ടിക്​ടോകിൽ​ ആദ്യമായി പ്രത്യക്ഷപ്പെട്ടത്​. തുടർന്ന് യൂട്യൂബില്‍ വിഡിയോ റീപോസ്​റ്റ്​ ചെയ്​തതോടെ സംഗതി വൈറലാകു​കയും ചെയ്​തു. ‘നയ്റോബി’ തെലുഗു സംസാരിക്കുന്നത്​ കണ്ട്​ അത്ഭുതത്തിലാണ് ആരാധകർ. സ്​പെയിനിലെ ആന്‍റിന ത്രീ​ ചാനലില്‍ സംപ്രേഷണം ചെയ്​ത 15 എപ്പിസോഡുകളുള്ള ടെലിവിഷന്‍ പരമ്പരയാണ് ‘ല കാസ ദെ പേപ്പല്‍’ നെറ്റ്​ഫ്ലിക്​സില്‍ സ്​ട്രീം ചെയ്യാന്‍ തുടങ്ങിയതോടെയാണ്​ അന്താരാഷ്​ട്ര തലത്തില്‍ ഈ സീരിസ് ​ശ്രദ്ധിക്കപ്പെട്ടത്​.

keywords: Money Heist’s Nairobi speaks Telugu in viral video from Spanish film Vicente Ferrer

LEAVE A REPLY

Please enter your comment!
Please enter your name here