ബിജെപിക്ക് വീണ്ടും തിരിച്ചടി; നാഗാലാന്‍ഡില്‍ 22 ബി.ജെ.പി നേതാക്കള്‍ രാജിവെച്ചു

0
136

പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ച് ഭാരതീയ ജനതാ പാർട്ടിയുടെ 22 നേതാക്കള്‍ പ്രതിപക്ഷമായ നാഗ പീപ്പിൾസ് ഫ്രണ്ടിൽ ചേർന്നു. ദിമാപൂരിൽ നടന്ന ചടങ്ങിൽ നാഗ പീപ്പിൾസ് ഫ്രണ്ട് പ്രസിഡന്റ് ഷർഹോസെലി ലിസിയറ്റ്സു ബി.ജെ.പി നേതാക്കളെ സ്വാഗതം ചെയ്തു. വരും ദിവസങ്ങളിൽ ബി.ജെ.പിയിൽ നിന്നുള്ള കൂടുതൽ നേതാക്കൾ പാർട്ടിയിൽ ചേരുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. തോഷി ലോംഗ്കുമേര്‍, മുന്‍ ബിജെപി ന്യൂനപക്ഷ സെല്‍ പ്രസിഡന്‍റ് മുകിബുര്‍ റഹ്മാന്‍ തുടങ്ങിയവരാണ് പാര്‍ട്ടി വിട്ടത്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ജനങ്ങളെ കൂടുതലായി ബാധിക്കുന്നതാണ് പൗരത്വ നിയമ ഭേദഗതിയെന്ന് മുകിബുര്‍ റഹ്മാന്‍ പറഞ്ഞു.

ജനങ്ങളുടെ പൗരത്വ സംരക്ഷിക്കാനായി നാഗാ പീപ്പിള്‍സ് ഫ്രണ്ട് കഠിനമായി പ്രയ്തനിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നേരത്തെ, ഡിസംബറില്‍ ദിമാപുര്‍ ജില്ലയിലെ പ്രവേശിക്കുന്നതിന് നാഗാലാന്‍ഡ് സര്‍ക്കാര്‍ പെര്‍മിറ്റ് നിര്‍ബന്ധമാക്കിയിരുന്നു. എന്നാല്‍, രേഖകളില്ലാത്ത കുടിയേറ്റക്കാര്‍ സംസ്ഥാനത്ത് എത്തുന്നത് തടയാന്‍ ഈ പെര്‍മിറ്റ് കൊണ്ട് സാധിക്കില്ലെന്ന് റഹ്മാന്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here