പുതുമുഖങ്ങൾക്ക് പ്രാതിനിധ്യം നൽകി ലീഗ്; കാസർകോട് ജില്ലാ പഞ്ചായത്തിലേക്ക് മുസ്ലിം ലീഗ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു

0
434

കാസർകോട് ജില്ലാ പഞ്ചായത്തിലേക്ക് മുസ്ലിം ലീഗ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു, എട്ട് ഡിവിഷനുകളിലാണ് ലീഗ് ജനവിധി തേടുന്നത്, ഇവയിൽ ചെറുവത്തൂർ ഒഴികെ എല്ലാ മണ്ഡലങ്ങളിലും യുവനിരയിലെ നേതാക്കളാണ്. മാറ്റമുണ്ടാവുക എന്നതാണ് ലീഗിന്റെ ഉദ്ദേശമെന്നും ഇത് മുന്നിൽ കണ്ടുകൊണ്ടാണ് യുവാക്കൾക്ക് അവസരം നൽകുന്നതെന്നും നേതൃത്വം അറിയിച്ചു. സ്ഥാനാർഥികളിൽ മിക്കവാറും ഗ്രാമ പഞ്ചായത്ത് തലങ്ങളിൽ പ്രവർത്തിച്ച് പരിചയം ഉള്ളവരാണെന്നും അതുകൊണ്ട് തന്നെ ഇവരുടെ പ്രവർത്തന മികവിൽ സംശയിക്കേണ്ടതില്ലെന്നും നേതൃത്വം അറിയിച്ചു.
പെരിയ ഡിവിഷനിലേക്കുള്ള സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല, അത് പിന്നീട് അറിയിക്കും.
യൂത്ത് ലീഗ് ദേശീയ ജനറൽ സെക്രട്ടറി സി കെ സുബൈർ, മുസ്ലിം ലീഗ് ജില്ലാ ട്രഷറർ കല്ലട്ര മാഹിൻ ഹാജി, എം അബ്ദുറഹിമാൻ, ടി ഇ അബ്ദുല്ല എന്നിവരാണ് പ്രഖ്യാപനം നടത്തിയത്.

സ്ഥാനാർഥി പട്ടിക

മഞ്ചേശ്വരം – ഗോൾഡൻ റഹ്മാൻ
കുമ്പള – ജമീല സിദ്ദിഖ് ദണ്ഡഗോളി
സിവിൽ സ്റ്റേഷൻ- ജസീമ ജാസ്മിൻ
ചെങ്കള- ടി ഡി കബീർ
എടനീർ- ഷാഹിന സലിം
ദേലംപാടി- പി ബി ഷഫീഖ്
ചെറുവത്തൂർ- ടി സി എ റഹ്മാൻ

LEAVE A REPLY

Please enter your comment!
Please enter your name here