മെമ്പർഷിപ്പ് ക്യാമ്പയിനും പുനഃസംഘടനയും യോഗത്തിൽ പ്രധാന ചർച്ചാ വിഷയമാകും മുസ്ലിം ലീഗ് സംസ്ഥാന പ്രവർത്തക സമിതി യോഗം ഇന്ന്

Must Read

മലപ്പുറം:മുസ്ലിം ലീഗ് സംസ്ഥാന പ്രവർത്തക സമിതി യോഗം ഇന്ന് മലപ്പുറത്ത് ചേരും. മെമ്പർഷിപ്പ് ക്യാമ്പയിനും തുടർന്നുള്ള പുനഃസംഘടനയും യോഗത്തിൽ പ്രധാന ചർച്ചാ വിഷയമാകും. സെപ്റ്റംബർ ആദ്യവാരം ആരംഭിക്കുമെന്ന് ലീഗ് നേതൃത്വം പ്രഖ്യാപിച്ച മെമ്പർഷിപ്പ് കാമ്പയിൻ ഇതുവരെ ആരംഭിച്ചിട്ടില്ല. സാങ്കേതിക കാരണങ്ങളാലാണ് മെമ്പർഷിപ്പ് കാമ്പയിൻ വൈകിയതെന്നാണ് നേതൃത്വത്തിന്‍റെ വിശദീകരണം.

മെമ്പർഷിപ്പ് കാമ്പയിൻ നീട്ടുന്നത് യോഗത്തിൽ ഗൗരവമായി ചർച്ച ചെയ്യും. ഇതോടൊപ്പം പുനഃസംഘടനയ്ക്ക് മുന്നോടിയായി നടപ്പാക്കുന്ന പാർട്ടിയുടെ ഭരണഘടനാ ഭേദഗതിയും യോഗത്തിൽ പ്രധാന ചർച്ചാ വിഷയമാകും. ദിവസങ്ങൾക്ക് മുമ്പ് ചെന്നൈയിൽ ചേർന്ന ദേശീയ നിർവാഹക സമിതി യോഗത്തിലെ തീരുമാനങ്ങളും സംസ്ഥാന പ്രവർത്തക സമിതി യോഗത്തിന്‍റെ അജണ്ടയിലുണ്ടാകും.

Latest News

കെടിയു വിസി നിയമനം; കോടതി വിധി പൂർണമായി പാലിക്കുമെന്ന് ഗവർണർ

കോഴിക്കോട്: സാങ്കേതിക സർവകലാശാലയിലെ താൽക്കാലിക വൈസ് ചാൻസലർമാരുടെ നിയമനം സംബന്ധിച്ച ഹൈക്കോടതി വിധി പൂർണമായും പാലിക്കുമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. എല്ലാവരും കോടതിയെ ബഹുമാനിക്കണമെന്നും...

More Articles Like This