പട്ടാമ്പിയോ, ഒറ്റപ്പാലമോ, കൂത്തൂപറമ്പോ, തളിപ്പറമ്പോ, പൂഞ്ഞാറോ, പേരാമ്പ്രയോ; നിയമസഭ തെരഞ്ഞെടുപ്പില്‍ അധികമായി ആറ് സീറ്റുകള്‍ ലീഗ് ആവശ്യപ്പെടുന്നു

0
387

വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ അധികമായി ആറ് സീറ്റുകള്‍ യുഡിഎഫ് നേതൃത്വത്തോട് ആവശ്യപ്പെട്ട് മുസ്‌ലിം ലീഗ്. യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസനോടാണ് ലീഗ് തങ്ങളുടെ ആവശ്യം അറിയിച്ചത്. മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

മലബാറില്‍ മൂന്ന് സീറ്റും മധ്യകേരളത്തിലും തെക്കന്‍ കേരളത്തിലുമായി മറ്റ് മൂന്ന് സീറ്റുകളുമാണ് ആവശ്യപ്പെട്ടത്. കരുനാഗപ്പള്ളി, അമ്പലപ്പുഴ, പൂഞ്ഞാര്‍, പേരാമ്പ്ര, കൂത്തുപറമ്പ് അല്ലെങ്കില്‍ തളിപ്പറമ്പ്, പട്ടാമ്പി അല്ലെങ്കില്‍ ഒറ്റപ്പാലം സീറ്റുകളാണ് ലീഗ് ആവശ്യപ്പെട്ടത്.

എംഎം ഹസന്‍ പാണക്കാട് എത്തിയപ്പോഴായിരുന്നു ലീഗ് ഇക്കാര്യം ഔദ്യോഗികമായി ആവശ്യപ്പെട്ടത്. 23ന് നടക്കുന്ന യുഡിഎഫ് യോഗത്തിന് ശേഷം സീറ്റുകള്‍ സംബന്ധിച്ച ചര്‍ച്ച നടക്കും.

LEAVE A REPLY

Please enter your comment!
Please enter your name here