മുസ്ലിം ലീഗിന് പിന്നാലെ കത്തോലിക്കാ സഭയുമായി കൂടിക്കാഴ്ച നടത്തി പി ജെ ജോസഫ് വിഭാഗം

0
488

മുസ്ലിം ലീഗ് ചർച്ച നടത്തിയതിന് പിന്നാലെ കേരള കോൺഗ്രസ് പി ജെ ജോസഫ് വിഭാഗം കത്തോലിക്കാ സഭ തലവൻ മാർ ജോർജ് ആലഞ്ചേരിയുമായി കൂടിക്കാഴ്ച നടത്തുന്നു, പാർട്ടി നേതാക്കളായ പി ജെ ജോസഫ്, ജോണി നെല്ലൂർ, മോൻസ് ജോസഫ് എന്നിവരാണ് കാക്കനാട്ടെ സഭ ആസ്ഥാനത്തെത്തി കൂടിക്കാഴ്ച നടത്തുന്നത്.

മുസ്ലിം ലീഗ് നേതൃത്വം കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെ പി ജെ ജോസഫ് വിഭാഗം കൂടിക്കാഴ്ചക്ക് വന്നത് ഏറെ ചർച്ചക്ക് വഴി വെച്ചിട്ടുണ്ട്, ചർച്ചയുടെ വിശദാംശങ്ങൾ പുറത്ത് വന്നിട്ടില്ല. കേരള കോൺഗ്രസ് നേതൃത്വം എത്തും മുൻപ് ലീഗ് നേതൃത്വവും ഇവിടെ എത്തിയത് രാഷ്ട്രീയ നീക്കമാണ് എന്നാണ് വിലയിരുത്തപ്പെടുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here