“ഇത് അംഗീകരിച്ച് കൊടുക്കാനാവില്ല; ഡൽഹി കലാപക്കേസിൽ പ്രതി ചേർക്കപ്പെട്ട സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് പിന്തുണ പ്രഖ്യാപിച്ച് മുനവ്വറലി ശിഹാബ് തങ്ങൾ

0
270

ഡൽഹി കലാപക്കേസിൽ സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, ഡൽഹി സർവകലാശാല പ്രൊഫസർ അപൂർവാനന്ദ് തുടങ്ങിയവർക്ക് നേരെ ഡൽഹി പൊലീസ് ഗൂഢാലോചനക്കുറ്റം ചുമത്തിയിരുന്നു, ഇതിനെതിരെ വ്യാപക പ്രതിഷേധവും ഉയരുകയുണ്ടായി. ഇപ്പോൾ യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ യെച്ചൂരിക്ക് പിന്തുണ അർപ്പിച്ച് രംഗത്ത് വന്നിരിക്കുകയാണ്. യെച്ചൂരിക്ക് നേരെ ഗൂഢാലോചന കുറ്റം ചുമത്താനുള്ള നീക്കം അംഗീകരിക്കാനാവില്ലെന്ന് അദ്ദേഹം ഫെയിസ്ബുക്കിൽ കുറിച്ചു. നേരത്തെ അഴീക്കോട് എംഎൽഎ കെഎം ഷാജി യെച്ചൂരിക്ക് പിന്തുണ പ്രഖ്യാപിച്ച് രംഗത്ത് വന്നിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here