മുംബൈക്ക് ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 162 റൺസ്

0
75

ഐപിഎല്ലിലെ ആദ്യ മത്സരത്തിൽ മുംബൈ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 162 റൺസ് നേടി, ചെന്നൈയുടെ മറുപടി ബാറ്റിംഗ് അൽപ സമയത്തിനകം ആരംഭിക്കും. ടോസ് നേടിയ ചെന്നൈ ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു. കോവിഡ് മൂലം ഇത്തവണ മത്സരങ്ങൾ നടക്കുന്നത് യുഎഇയിലാണ്.

അഞ്ചാമത്തെ ഓവറിൽ നാൽപത്തി ആറ് റൺസ് നേടിയപ്പോൾ മുംബൈക്ക് പ്രഥമ വിക്കറ്റ് നഷ്ടമായി, രോഹിത് ശർമ്മ സാം ഖുറാന്റെ ക്യാച്ചിൽ കുടുങ്ങുകയായിരുന്നു, അഞ്ചാമത്തെ ഓവറിലെ ആദ്യ ബോളിൽ തന്നെ ഡികോക് ഷെയിൻ വാട്സന്റെ ക്യാച്ചിൽ പുറത്തായി.
പത്ത് ഓവർ പൂർത്തിയായപ്പോൾ സൂര്യ കുമാർ യാദവ് പതിനേഴ് റൺസ് നേടി പുറത്തായി, ദീപക് ചഹാറിന്റെ ബോളിൽ സാം ഖുറാൻ ക്യാച്ചെടുക്കുകയായിരുന്നു, അപ്പോഴേക്കും ആകെ സ്‌കോർ 92 ആയി.

സൗരഭ് തിവാരി 42 റൺസ് നേടി പുറത്തായി അപ്പോഴേക്കും ആകെ സ്കോർ നില 121 ആയിരുന്നു, 124 റൺസ് ആയപ്പോഴേക്കും ഹരേൺ പാണ്ഡ്യയുടെ വിക്കറ്റ് വീണു, 3 റൺസ് മാത്രം നേടി കൃണാൽ പാണ്ഡ്യയും പുറത്തായി, പതിനെട്ട് റൺസ് നേടിയാണ് കെവിൻ പൊള്ളാർഡ് ഔട്ട് ആവുന്നത്, ആകെ സ്കോർ 151ൽ എത്തി. പതിനെട്ടാമത് ഓവറിന്റെ അവസാനത്തിൽ പാറ്റിൻസണിന്റെ വിക്കറ്റ് വീണു, തുടർന്ന് ബാറ്റിങ്ങിനിറങ്ങിയ ട്രെന്റ് ബൗൾട് ഡക്കടിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here