Home All News ഏഴ് വയസ്സുകാരനെ അമ്മ കുത്തിക്കൊന്നു

ഏഴ് വയസ്സുകാരനെ അമ്മ കുത്തിക്കൊന്നു

0
326

പാലക്കാട്: മണ്ണാര്‍ക്കാട് ഭീമനാട് ഏഴ് വയസ്സുകാരനെ അമ്മ കുത്തിക്കൊന്നു. ഒമ്പത് ​ മാസം പ്രായമുള്ള കുഞ്ഞ് വീടിന് പുറത്തിരുന്ന്​ കരയുന്നതുകണ്ട് അയല്‍ക്കാര്‍ എത്തി കുഞ്ഞിനെ എടുത്ത്​ വീടിനകത്തേക്ക്​ കയറിയപ്പോഴാണ്​ ഏഴ് വയസ്സുകാരനെ മരിച്ചനിലയില്‍ കണ്ടത്. തുടര്‍ന്ന് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. കുട്ടിയുടെ അമ്മയ്ക്ക് മാനസികപ്രശ്‌നങ്ങളുണ്ടെന്നാണ് വിവരം.

കൊല്ലപ്പെട്ടത്​ എപ്പോഴാണെന്ന്​ വ്യക്തമല്ല. കുട്ടിയുടെ കഴുത്തിനാണ്​ കുത്തേറ്റത്​. കുട്ടിയുടെ അമ്മക്ക്​ മാനസികപ്രശ്നമുണ്ടായിരുന്നുവെന്ന്​ പൊലീസ് പറഞ്ഞു. പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നുവെന്നും കുറച്ചുകാലമായി വലിയ പ്രശ്നങ്ങളില്ലായിരുന്നുവെന്നും പൊലീസ് പറയുന്നു. കുട്ടിയുടെ അച്ഛന്‍ എറണാകുളത്താണ് ജോലി ചെയ്യുന്നത്. സംഭവത്തില്‍ പോലീസ് സംഘം വിശദമായ പരിശോധന നടത്തിവരികയാണ്. പ്രാഥമിക നടപടികള്‍ക്ക് ശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റും.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Continue in browser
To install tap Add to Home Screen
Add to Home Screen
To install tap
and choose
Add to Home Screen
Continue in browser
To install tap
and choose
Add to Home Screen
Continue in browser
Continue in browser
To install tap
and choose
Add to Home Screen