പ്രായപൂർത്തിയാകാത്ത നാല് പെൺകുട്ടികളെ കഴുത്തറുത്ത് കൊന്ന സംഭവത്തിൽ അമ്മ. ഹരിയാനയിലെ നുഹ് ജില്ലയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. ഒന്നിനും ഏഴിനും ഇടയിൽ പ്രായമുള്ള നാല് പെൺകുട്ടികളെയാണ് അമ്മ കൊലപ്പെടുത്തിയത്.
ഗുരുതരമായി പരിക്കേറ്റ നിലയിലാണ് അമ്മയെ പൊലീസ് പിടികൂടിയത്. ഇവർ നിലവിൽ അടുത്തുള്ള സർക്കാർ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. കുട്ടികളുടെ പിതാവിന്റെ പരാതിയിൽ സ്ത്രീക്കെതിരെ പൊലീസ് കേസെടുത്തു.