കാലുകള്‍ കാണുമ്പോള്‍ കാമം പൂക്കുന്ന സദാചാര കോമരങ്ങളേ… ‘മൊഞ്ചില്ലാത്ത കാലുകളും’- അനശ്വരക്ക് പിന്തുണയുമായി നടന്മാരും

0
275

വസ്ത്ര ധാരണത്തിന്റെ പേരില്‍ സൈബര്‍ ആക്രമണം നേരിട്ട നടി അനശ്വര രാജന് പിന്തുണയുമായി നടന്മാരും. നടന്മാരായ ഹരീഷ് പേരടിയും അനില്‍ പി നെടുമങ്ങാടുമാണ് അനശ്വരയ്ക്ക് പിന്തുണയുമായി എത്തിയത്. നടിമാരായ റിമ കല്ലിങ്കല്‍, നിമിഷ സജയന്‍, അനുപമ പരമേശ്വരന്‍ തുടങ്ങിയവരും ഗായിക അഭയ ഹിരണ്‍മയിയും രംഗത്തെത്തിയതിന് പിന്നാലെയാണ് ‘അത്രയൊന്നും മൊഞ്ചില്ലാത്ത എന്റെ കാലുകള്‍ സമര്‍പ്പിച്ച് ഞാനും ഐക്യപ്പെടുന്നു എന്ന് വിശദമാക്കുന്ന കുറിപ്പോടെയാണ് ഷോട്‌സ് ധരിച്ച ചിത്രം ഹരീഷ് പേരടി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്.

സിക്‌സ് പാക്കുമായി നില്‍ക്കുന്ന അര്‍ണോള്‍ഡ് ഷ്വാസ്‌നെഗറുടെ ചിത്രത്തിന് സദാചാര കമന്റു ചെയ്യുന്ന സ്ത്രീകളുടേതായി ചെയ്‌തെടുത്ത ചിത്രമാണ് അനില്‍ പി നെടുമങ്ങാട് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇതോടൊപ്പം തന്റെ കാലുകള്‍ കാണിച്ചുള്ള ചിത്രവും അനില്‍ ഫേസ്ബുക്കില്‍ പങ്കുവച്ചിട്ടുണ്ട്. നേരത്തെ നസ്രിയയ്‌ക്കൊപ്പമുള്ള ചിത്രവുമായെത്തി ഫഹദ് ഫാസിലും അനശ്വരയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here