മോഹന്‍ലാല്‍ ചിത്രം ‘റാം’; ചിത്രീകരണം പുനരാരംഭിച്ചു

Must Read

രണ്ട് വർഷത്തിലേറെയായി മുടങ്ങിക്കിടന്ന മോഹൻലാൽ ചിത്രം റാമിന്റെ ഷൂട്ടിംഗ് കഴിഞ്ഞ ദിവസം കൊച്ചിയിൽ പുനരാരംഭിച്ചു. കൊച്ചിയിലെ ഷെഡ്യൂൾ പൂർത്തിയാക്കിയ ശേഷം ടീം ഈ മാസം തന്നെ വിദേശ ഷെഡ്യൂളിനായി പുറപ്പെടും. നേരത്തെ ആസൂത്രണം ചെയ്തതിനേക്കാൾ വലിയ ക്യാന്‍വാസില്‍ ചിത്രം രണ്ട് ഭാഗങ്ങളായി അവതരിപ്പിക്കാൻ പദ്ധതിയിടുന്നതായി നിർമ്മാതാക്കൾ ഇപ്പോൾ വ്യക്തമാക്കിയിട്ടുണ്ട്. ഈ ആക്ഷൻ ത്രില്ലറിൽ തൃഷയാണ് നായിക. ബോളിവുഡ് നടൻ ആദിൽ ഹുസൈൻ, ഇന്ദ്രജിത്ത്, ദുർഗ കൃഷ്ണ, ലിയോണ ഷേണായി എന്നിവരും ചിത്രത്തിന്റെ ഭാഗമാണ്. മറ്റൊരു ഭാഷയില്‍ നിന്നുള്ള ഒരു പ്രമുഖ താരം കൂടി ചിത്രത്തില്‍ എത്തുമെന്നും, മറ്റു ഭാഷകളിലും ഡബ്ബ് ചെയ്ത് പാന്‍ ഇന്ത്യന്‍ ചിത്രമായി അവതരിപ്പിക്കാനാണ് പദ്ധതിയിടുന്നതെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

Latest News

കോടിയേരിയുടെ ഭൗതികശരീരം ജന്മനാട്ടിൽ; ഇന്ന് സംസ്കാരം

കണ്ണൂ‍ർ: അന്തരിച്ച സി.പി.എം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍റെ ഭൗതികശരീരം ഇന്ന് ഉച്ചക്ക് കണ്ണൂർ പയ്യാമ്പലം കടപ്പുറത്ത് സംസ്ക്കരിക്കും. ഔദ്യോഗിക ബഹുമതികളോടെയാകും സംസ്കാരം. രാവിലെ...

More Articles Like This