മൗറീഷ്യസ് സുപ്രീംകോടതി മന്ദിരം ഉദ്ഘാടനം ചെയ്യാൻ മോദി; ജൂലൈ മുപ്പതിന് നടക്കുന്ന ചടങ്ങിൽ ഇരു രാജ്യങ്ങളുടെയും പ്രധാനമന്ത്രിമാർ സംയുക്തമായി നിർവഹിക്കും

0
91

ഇന്ത്യൻ ഭരണകൂടത്തിന്റെ സഹായത്തോടെ നിർമ്മാണം പൂർത്തിയാക്കിയ മൗറീഷ്യസ് സുപ്രീംകോടതി മന്ദിരം ജൂലൈ മുപ്പതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും മൗറീഷ്യസ് പ്രധാനമന്ത്രി ജംഗനാഥും സംയുക്തമായി ഉദ്ഘാടനം ചെയ്യും. വീഡിയോ കോൺഫറൻസിങ് സംവിധാനം ഉപയോഗിച്ചാണ് കർമ്മം നടക്കുക. ഇന്ത്യയിലെയും മൗറീഷ്യസിലെയും കോടതി വിശിഷ്ട വ്യക്തിത്വങ്ങൾ ചടങ്ങിൽ പങ്കെടുക്കും.
തലസ്ഥാനമായ പോർട്ട് ലൂയിസിലാണ് ഇന്ത്യയുടെ സഹായത്തോടെ മൗറീഷ്യസ് സുപ്രീം കോടതി മന്ദിരം നിർമിച്ചിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here