യോഗി ആദിത്യനാഥിന്റെ പേര് തെറ്റിച്ച് മോദി; സോഷ്യല്‍മീഡിയയില്‍ ട്രെന്‍ഡ്

0
513

അയോധ്യ: അയോധ്യയിലെ രാമക്ഷേത്രത്തിന് തറക്കല്ലിടല്‍ ചടങ്ങില്‍ സംസാരിക്കവെ പ്രധാനമന്ത്രി നരേന്ദ്ര മോദി
ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പേര് തെറ്റിപ്പറഞ്ഞത് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. യോഗി ആദിത്യനാഥ് എന്ന് പറയുന്നതിന് പകരം ‘ആദിത്യ യോഗിനാഥ്’ എന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസംഗിക്കവേ പറഞ്ഞത്. ഉത്തര്‍പ്രദേശിന്റെ ഊര്‍ജസ്വലനും ജനപ്രിയനുമായ മുഖ്യമന്ത്രി ആദിത്യ യോഗിനാഥ് ജി എന്നാണ് പ്രധാനമന്ത്രി പറഞ്ഞത്.
പ്രധാനമന്ത്രിയുടെ പ്രസംഗത്തിന്റെ ക്ലിപ്പ് പിന്നീട് ട്വിറ്ററില്‍ വൈറലായി. നിരവധി പേര്‍ ട്രോളുമായി രംഗത്തെത്തി. ബുധനാഴ്ചയാണ് അയോധ്യയിലെ രാമക്ഷേത്രത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി തറക്കല്ലിട്ടത്. യോഗി ആദിത്യനാഥടക്കം കുറച്ച് പേര്‍ക്ക് മാത്രമാണ് ചടങ്ങില്‍ ക്ഷണമുണ്ടായത്.

LEAVE A REPLY

Please enter your comment!
Please enter your name here