‘എല്ലാം നിര്‍ത്തി, ഇനി ജീവിതം ദൈവപാതയില്‍, എന്റെ പശ്ചത്താപം സ്വീകരിക്കാന്‍ ദുആ ചെയ്യണേ’- അഭിനയവും മോഡലിങ്ങും അവസാനിപ്പിച്ചെന്ന് ബോളിവുഡ് നടി സനാ ഖാന്‍

0
2583

മുംബൈ: അഭിനയവും മോഡലിങ്ങുമെല്ലാം നിര്‍ത്തിയെന്നും ഇനി ജീവിതം ദൈവത്തിന്റെ പാതയിലാണെന്നും പ്രഖ്യാപിച്ച് ബോളിവുഡ് നടി സന ഖാന്‍. ബിഗ്‌ബോസ് മുന്‍ മത്സരാര്‍ഥിയായിരുന്ന താരം ഇന്‍സ്റ്റഗ്രാമിലൂടെയാണ് തന്റെ പുതിയ തീരുമാനം ലോകത്തെ അറിയിച്ചത്. മാനവികതക്കായി നിലകൊള്ളുമെന്നും സൃഷ്ടാവിന്റെ കല്‍പ്പനകള്‍ അനുസരിച്ചു മാത്രമായിരിക്കും ഇനിയുള്ള തന്റെ ജീവിതമെന്നും അവര്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. പുതിയ തീരുമാനത്തെ ഏറ്റവും സന്തോഷകരമായ നിമിഷം എന്നാണ് സന വിശേഷിപ്പിക്കുന്നത്.

വിനോദ വ്യവസായം തനിക്ക്​ സമ്പത്തും പ്രശസ്​തിയും തന്നെങ്കിലും അതിനപ്പുറത്ത്​ മനുഷ്യൻ ഭൂമിയിലേക്ക്​ വന്നതിന്‍റെ യഥാർത്ഥ കാരണം മനസ്സിലാക്കിയാണ്​ തീരുമാനമെന്നും​ സന കൂട്ടിച്ചേർത്തു. പുതിയ തീരുമാനത്തെ ഏറ്റവും സന്തോഷകരമായ നിമിഷം എന്നാണ് സന ഓര്‍ത്തെടുക്കുന്നത്. ദംഗല്‍ നായിക സൈറ വസീം അഭിനയം അവസാനിപ്പിച്ച് കൃത്യം ഒരു വര്‍ഷമാകുന്ന വേളയിലാണ് സന ഖാന്‍ തന്‍റെ പുതിയ തീരുമാനം പ്രഖ്യാപിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.

‘കടലുപോലെ കരഞ്ഞു, ആരും തിരിഞ്ഞു നോക്കിയില്ല, കരഞ്ഞ് കൊണ്ട് സുജൂദ് ചെയ്തു, പക്ഷേ അല്ലാഹു എനിക്ക് ക്ഷമ നല്‍കി’; എന്നാണ് സന തന്‍റെ മറ്റൊരു ഇന്‍സ്റ്റാഗ്രാം പോസ്റ്റില്‍ കുറിച്ചിരിക്കുന്നത്.

ഹിന്ദി, തമിഴ്​, തെലുഗ്​ സിനിമകളിൽ വേഷമിട്ട സന ക്ലൈമാക്​സ്​ എന്ന മലയാള ചിത്രത്തിലും വേഷമിട്ടിട്ടുണ്ട്​. സൽമാൻ ഖാൻ നായകനായ ജയ്​ഹോയാണ്​ സനയുടെ ശ്രദ്ധേയ ചിത്രം.

LEAVE A REPLY

Please enter your comment!
Please enter your name here