സി.പി.എമ്മില്‍ നിന്നും പാര്‍ട്ടി വിട്ട് ബി.ജെ.പിയിലേക്ക് മാറിയ എം.എല്‍.എ തൂങ്ങിമരിച്ച നിലയില്‍

0
491

കൊല്‍ക്കത്ത: ബംഗാളില്‍ ബി.ജെ.പി എം.എല്‍.എയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ദിനാജ്പൂര്‍ ജില്ലയിലെ ഹെംതാബാദില്‍ നിന്നുള്ള ബിജെപി എംഎല്‍എ ദേബേന്ദ്ര നാഥ് റോയിയെയാണ് തിങ്കളാഴ്ച (ജൂലൈ 13) രാവിലെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ബിന്ദാല്‍ ഗ്രാമത്തിലെ വീടിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്.
ഇയാളെ കൊലപ്പെടുത്തിയ ശേഷം കെട്ടിത്തൂക്കിയാതാണെന്ന് കുടുംബാംഗങ്ങള്‍ ആരോപിച്ചു. പ്രദേശവാസികളും ഇതേ ആരോപണം ഉന്നയിക്കുന്നു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി റൈഗുഞ്ച് ആശുപത്രിയിലേക്ക് അയച്ചിട്ടുണ്ട്. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മരണകാരണം വ്യക്തമാകുമെന്ന് പോലീസ് പറഞ്ഞു.
പശ്ചിമ ബംഗാളിലെ ഹെംതാബാദില്‍ നിന്നുള്ള ബി.ജെ.പി എം.എല്‍.എ ദേബേന്ദ്ര നാഥ് റേയെ കൊലപ്പെടുത്തിയത് അങ്ങേയറ്റം ഞെട്ടിപ്പിക്കുന്നതും നിന്ദ്യവുമാണ്. ഇത് ഗുണ്ടാ രാജിനെക്കുറിച്ചും മമത സര്‍ക്കരിന്റെ ക്രമസമാധാന പരാജയത്തെയും വ്യക്തമാക്കുന്നുവെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദ പറഞ്ഞു.
സംഭവത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട ബി.ജെ.പി നേതാവ് രാഹുല്‍ സിന്‍ഹ റോയിയുടെ മരണത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് പങ്കുണ്ടെന്ന് ആരോപിച്ചു. ‘കൊലപാതകത്തിന് പിന്നിലെ സത്യം കണ്ടെത്താന്‍ സിബിഐ അന്വേഷണത്തിന് ഉത്തരവിടണമെന്ന് ഞാന്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയോട് അഭ്യര്‍ത്ഥിക്കുന്നു, ‘സിന്‍ഹ പറഞ്ഞു
നേരത്തെ സി.പി.എം അംഗമായിരുന്ന ദേബേന്ദ്ര നാഥ് 2019 ലാണ് ബി.ജെ.പിയിലേക്ക് ചേക്കേറിയത്. ഡല്‍ഹിയില്‍ മുതിര്‍ന്ന നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു അദ്ദേഹത്തിന്റെ ബി.ജെ.പി പ്രവേശനം.

LEAVE A REPLY

Please enter your comment!
Please enter your name here