ദുബായ് മിറക്കിൾ ഗാർഡൻ നവംബർ ഒന്ന് മുതൽ സന്ദർശകർക്കായി തുറക്കും

0
72

ലോകത്തിലെ ഏറ്റവും വലിയ ഉദ്യാനമായ ദുബായ് മിറക്കിൾ ഗാർഡൻ നവംബർ ഒന്ന് മുതൽ സന്ദർശകർക്കായി തുറന്ന് നൽകും,കർശനമായ കോവിഡ് നിയന്ത്രണങ്ങൾ പാലിച്ച് കൊണ്ടായിരിക്കും ഉദ്യാനം തുറന്ന് പ്രവർത്തിക്കും, 120 ഇനങ്ങളിലായി 150 മില്യൺ പൂക്കളാണ് ഇത്തവണ ഗാർഡനിൽ ഒരുക്കിയിരിക്കുന്നത്, ഗൾഫ് മേഖലയിൽ ഇന്നുവരെ കണ്ടിട്ടില്ലാത്ത ഇനം പൂക്കളും ഇത്തവണ ഗാർഡനിലുണ്ട്. പ്രവർത്തി ദിനങ്ങളിൽ രാവിലെ ഒൻപത് മുതൽ രാത്രി ഒൻപത് വരെയും അവധി ദിനങ്ങളിൽ രാവിലെ ഒൻപത് മുതൽ രാത്രി 11 മണി വരെയുമായിരിക്കും സന്ദർശന സമയം. മുതിർന്നവർക്ക് 55 ദിർഹവും 12 വയസിൽ താഴെയുള്ള കുട്ടികൾക്ക് 40 ദിർഹവുമാണ് പ്രവേശന ഫീസ്, മൂന്ന് വയസിൽ താഴെയുള്ള കുട്ടികൾക്ക് പ്രവേശനം സൗജന്യമാണ്. എമിരേറ്റ്സിന്റെ എയർബസ്380 പൂക്കളാൽ അലങ്കരിച്ചതാണ് ഈ വർഷത്തെപ്രധാന ആകർഷണം.

LEAVE A REPLY

Please enter your comment!
Please enter your name here