ആരോഗ്യ മന്ത്രിയെ സഹോദരിയായിട്ടേ എന്നും കണ്ടിട്ടുള്ളൂ; അധിക്ഷേപിച്ചിട്ടില്ല; പറഞ്ഞതില്‍ ഉറച്ച് നിൽക്കുന്നു; വിശദീകരണവുമായി മുല്ലപ്പള്ളി രാമചന്ദ്രന്‍

0
85

ആരോഗ്യ മന്ത്രി കെകെ ശൈലജയെ കോവിഡ് റാണി എന്ന് അധിക്ഷേപിച്ച സംഭവത്തില്‍ വിശദീകരണവുമായി കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. ആരോഗ്യ മന്ത്രി ശൈലജയെ സഹോദരിയായിട്ടേ എന്നും കണ്ടിട്ടുള്ളൂ. ശൈലജയുമായും അവരുടെ കുടുംബവുമായും ദീര്‍ഘ കാലത്തെ സൗഹൃദമുണ്ട്. തിരിച്ചും സ്‌നേഹ ബഹുമാനത്തോടെ മാത്രമേ അവര്‍ പെരുമാറിയിട്ടുള്ളൂ. അവരെ ഞാന്‍ ഒരിക്കലും അധിക്ഷേപിച്ച് സംസാരിച്ചിട്ടില്ലെന്നും മുല്ലപ്പള്ളി പഞ്ഞു. എന്നാല്‍ രാഷ്ട്രീയമായി പറഞ്ഞ കാര്യങ്ങളില്‍ ഉറച്ച് നില്‍ക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. തികച്ചും ആകസ്മികമായി, നര്‍മത്തോടെ സരസമായി പറഞ്ഞ കാര്യങ്ങള്‍ വളച്ചൊടിച്ച് വിവാദമാക്കാനാണ് ചിലര്‍ ശ്രമിച്ചത്.

കേരളാ കോൺഗ്രസ് ജോസ് കെ മാണി വിഭാഗത്തെ യു‍ഡിഎഫിൽ നിന്ന് പുറത്താക്കി

നിപ്പയെ പ്രതിരോധിച്ചത് ആരോഗ്യ പ്രവര്‍ത്തകരുടെ മിടുക്കായിരുന്നു. മുഖ്യമന്ത്രി ചുമതലപ്പെടുത്തിയ ആരോഗ്യ മന്ത്രിയോ എക്‌സൈസ് മന്ത്രിയോ ട്രാന്‍സ്‌പോര്‍ട്ട് മന്ത്രിയോ അവിടേക്ക് തിരിഞ്ഞ് നോക്കിയിരുന്നില്ല. അതാണ് ഞാന്‍ പറഞ്ഞത്. അവര്‍ മോണിട്ടര്‍ ചെയ്തിട്ടുണ്ടാവും. പക്ഷേ ജനങ്ങള്‍ക്ക് ആത്മവിശ്വാസം പകരാന്‍ അവിടെ നേരിട്ടെത്തിയിരുന്നില്ല. കോവിഡ് ഉണ്ടാകുന്നതിന് മുമ്പും ജനങ്ങളെ ആകര്‍ഷിക്കും വിധം നല്ല രീതിയില്‍ പെരുമാറുന്ന മന്ത്രിയാണ് ശൈലജയെന്നും മുല്ലപ്പള്ളി പറഞ്ഞു. ആരോഗ്യ മന്ത്രിക്ക് ഒന്നുമല്ലെങ്കിലും ഹൃദ്യമായി ചിരിക്കാന്‍ അറിയാം. ചിരിക്കാത്ത ധാര്‍ഷ്ട്യമുള്ള നേതാക്കളാണ് സിപിഎമ്മില്‍ കൂടുതല്‍. റോക്ക് സ്റ്റാറിന്റെ അര്‍ഥം അറിയാത്ത ആളൊന്നുമല്ല താന്‍. അടുത്ത ദിവസത്തെ വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി റോക്കിംഗ് സ്റ്റാര്‍ എന്ന് തെറ്റായി പഞ്ഞതിനെ കുറിച്ച് ചോദിക്കാന്‍ ഒരു പത്രക്കാരനും തയ്യാറായില്ല. മുഖ്യമന്ത്രി ശൈലജയെ നോക്കുകുത്തിയാക്കിയിരിക്കുകയാണ്. പത്രസമ്മേളനത്തില്‍ തടവുകാരിയാക്കി. ശബ്ദിക്കാന്‍ അവകാശമില്ല. ആരോഗ്യ മന്ത്രിയെന്ന നിലയില്‍ ശൈലജയ്ക്ക് കാര്യങ്ങള്‍ നന്നായി വിശദീകരിക്കാന്‍ കഴിയുമായിരുന്നു. അതിനവസരം നല്‍കാത്തത് മുഖ്യമന്ത്രിയുടെ ഉപജാപ സംഘത്തിന്റെ ഗൂഢാലോചനയാണ്. തന്നെ ഒറ്റപ്പെടുത്താന്‍ ശ്രമങ്ങള്‍ നടക്കുന്നുണ്ട്. അങ്ങനെ ആരെങ്കിലും കരുതിയിട്ടുണ്ടെങ്കില്‍ അത് നടക്കാന്‍ പോകുന്നില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.

ഷംന കാസിം ബ്ലാക്ക്മെയിലിങ് കേസ്; പ്രതികളിലൊരാൾക്ക് കോവിഡ്


The Minister of Health has always been seen as a sister; Not insulted; Staying true to what is said; Mullappally Ramachandran with Explanation

LEAVE A REPLY

Please enter your comment!
Please enter your name here