മന്ത്രി ഇ പി ജയരാജനും ഭാര്യ പി കെ ഇന്ദിരയും കൊവിഡ് മുക്തരായി ആശുപത്രി വിട്ടു

0
31

കണ്ണൂര്‍: മന്ത്രി ഇ പി ജയരാജനും ഭാര്യ പി കെ ഇന്ദിരയും കൊവിഡ് മുക്തരായി ആശുപത്രി വിട്ടു. കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളേജിലാണ് ഇരുവരും ചികിത്സ തേടിയിരുന്നത്. ഇന്ന് നടത്തിയ ആന്റിജന്‍ ടെസ്റ്റ് നെഗറ്റീവായതിനെത്തുടര്‍ന്നാണ് ഇരുവരും വീട്ടിലേക്ക് മടങ്ങിയത്. ആദ്യ ടെസ്റ്റ് നെഗറ്റീവായെങ്കിലും ഇരുവരും അടുത്ത ഏഴ് ദിവസത്തേക്ക് നിരീക്ഷണത്തില്‍ തന്നെ തുടരും.

മന്ത്രിയുടെ ഭാര്യ ക്വാറന്റീനില്‍ പോകുന്നതിന് പകരം ബാങ്കില്‍ ലോക്കര്‍ തുറക്കാനെത്തിയെന്നത് വലിയ വിവാദമുണ്ടാക്കിയിരുന്നു. വാര്‍ത്ത പുറത്തുവന്നതിനെത്തുടര്‍ന്ന് താന്‍ ക്വാറന്റീനിലല്ല എന്ന മറുവാദവുമായി വീഡിയോ സന്ദേശവുമായി അവര്‍ തന്നെ രംഗത്തെത്തി. മന്ത്രിയുടെ ഭാര്യ സെക്കന്ററി കോണ്ടാക്ട് ആയിരുന്നു. സെക്കന്ററി കോണ്ടാക്ടായ എല്ലാവരും ക്വാറന്റീനില്‍ തുടരണമെന്നതാണ് ആരോഗ്യവകുപ്പ് നിഷ്‌കര്‍ഷിക്കുന്ന ചട്ടം. സെപ്റ്റംബര്‍ പത്താം തീയതിയാണ് അവരുടെ ടെസ്റ്റ് എടുക്കുന്നത്. അന്ന് തന്നെയാണ് അവര്‍ ബാങ്കിലെത്തിയതും. പതിനൊന്നാം തീയതി അവര്‍ കൊവിഡ് പോസിറ്റീവാണെന്ന് കണ്ടെത്തി. തുടര്‍ന്ന് പരിയാരത്തെ സ്‌പെഷ്യല്‍ വാര്‍ഡില്‍ ചികിത്സയ്ക്കായി അവരെ പ്രവേശിപ്പിക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here