More

  അര്‍ധരാത്രിയില്‍ ചോദ്യം ചെയ്യാമോ എന്ന് മന്ത്രി, പറ്റില്ലെന്ന് എന്‍ഐഎ; ജലീലിനെ ചോദ്യം ചെയ്യുന്നത് മണിക്കൂറുകള്‍ പിന്നിട്ടു

  Latest News

  പി.കെ. കുഞ്ഞാലിക്കുട്ടിക്കെതിരെ വ്യാജവാർത്ത; കൈരളി ചാനലിനെതിരെ മുസ്​ലിംലീഗ്​ നിയമനടപടിക്ക്

  പി.കെ കുഞ്ഞാലിക്കുട്ടിക്കെതിരെ വ്യാജ വാർത്ത നൽകിയെ​ന്നാരോപിച്ച്​ കൈരളി ചാനലിനെതിരെ നിയമനടപടിക്കൊരുങ്ങി മുസ്​ലിം ലീഗ്. സ്വർണക്കടത്ത് കേസിൽ പ്രതിരോധത്തിലായതോടെയാണ്​ പാർട്ടിയെ രക്ഷിക്കാൻ കൈരളി ചാനൽ...

  സംസ്ഥാനത്ത് ഇന്ന് 4696 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

  സംസ്ഥാനത്ത് ഇന്ന് 4696 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 892, എറണാകുളം 537, കോഴിക്കോട് 536, മലപ്പുറം 483, കൊല്ലം 330, തൃശൂര്‍...

  ലാവലിൻ കേസിൽ അടക്കം സംഘ് പരിവാറുമായി ഒത്തു തീർപ്പുണ്ടാക്കി നല്ല പരിചയമുള്ള പിണറായിയും അയാളുടെ മാധ്യമ ഉപദേഷ്ടാവും ഇങ്ങിനെ പറയുന്നതിൽ ഒരു അത്ഭുതവുമില്ല; കൈരളിയുടെ വ്യാജ വാർത്തെക്കെതിരെ കെ എം ഷാജി

  കൈരളി ന്യൂസിന്റെ വ്യാജ വാർത്തെക്കെതിരെ രൂക്ഷ വിമർശനവുമായി കെ എം ഷാജി. ഫേസ്ബുക്കിലൂടെയാണ് പ്രതികരിച്ചത്. ലാവലിൻ കേസിൽ അടക്കം സംഘ് പരിവാറുമായി ഒത്തു...

  കൊച്ചി: മന്ത്രി കെ.ടി. ജലീല്‍ എന്‍ഐഎ ഓഫിസിലെത്തിയിട്ട് മണിക്കൂറുകള്‍ പിന്നിട്ടിരിക്കുകയാണ്. രാവിലെ ആറു മണിയോടെ മന്ത്രി എന്‍ഐഎ കൊച്ചി ഗിരിനഗറിലെ ഓഫിസിലെത്തിയെങ്കിലും അന്വേഷണ സംഘത്തലവന്‍ ഉള്‍പ്പടെയുള്ളവര്‍ ഓഫിസിലെത്തിയത് എട്ടരയ്ക്കു ശേഷമാണ്. നയതന്ത്ര സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട അന്വേഷണങ്ങളുടെ ഭാഗമായാണ് മന്ത്രിയെ ചോദ്യം ചെയ്യുന്നത്. മൊഴിയെടുക്കല്‍ വൈകുന്നേരം വരെ നീളുമെന്നാണ് വിലയിരുത്തല്‍.

  കഴിഞ്ഞയാഴ്ച രണ്ടു ദിവസങ്ങളായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് 11 മണിക്കൂറിലേറെ ചോദ്യം ചെയ്തതിനു പിന്നാലെയാണ് എന്‍ഐഎ ഇന്ന് മന്ത്രിയെ ചോദ്യം ചെയ്യലിന് വിളിച്ചത്. ഇന്നു പുലര്‍ച്ചെ മന്ത്രി എന്‍ഐഎ ഓഫിസില്‍ എത്തിയെങ്കിലും മാധ്യമപ്രവര്‍ത്തകന്റെ ക്യാമറയ്ക്കു മുന്നില്‍ പെട്ടതോടെ സംഗതി പുറംലോകം അറിയുകയായിരുന്നു. നോട്ടിസ് ലഭിച്ചതോടെ ഓണ്‍ലൈനില്‍ ചോദ്യം ചെയ്യണമെന്ന മന്ത്രിയുടെ ആവശ്യം എന്‍ഐഎ നിരസിച്ചു. ഇതോടെ അര്‍ധരാത്രിയില്‍ ചോദ്യം ചെയ്യാമോ എന്നായി മന്ത്രി. ഇതും നിരസിക്കപ്പെട്ടതോടെയാണ് പുലര്‍ച്ചെ എന്‍ഐഎ ഉദ്യോഗസ്ഥ സംഘം എത്തുന്നതിനും മുന്നേ മന്ത്രി ഓഫിസിലെത്തിയത്.

  രാവിലെ മുതല്‍ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ ഉള്‍പ്പടെയുള്ള പൊലീസ് സംഘം സ്ഥലത്ത് തമ്പടിച്ചിരിക്കുകയാണ്. രാവിലെ ഡിസിപി പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പൊലീസിനെ വിന്യസിച്ച് മന്ത്രിക്കെതിരെയുള്ള പ്രതിഷേധക്കാരെ തടഞ്ഞിരിക്കുന്നത്. ചോദ്യം ചെയ്യല്‍ നടക്കുന്ന ഗിരിനഗര്‍ ഓഫിസിന്റെ പരിസര പ്രദേശങ്ങളിലേയ്ക്കുള്ള എല്ലാ പ്രവേശന കവാടങ്ങളും പൊലീസ് ബാരിക്കേഡ് വച്ച് തടഞ്ഞിരിക്കുകയാണ്.

  അതേസമയം, മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസും യുവമോര്‍ച്ച പ്രവര്‍ത്തകരും പ്രതിഷേധവുമായി എത്തുന്നുണ്ട്. ചെറിയ പല സംഘങ്ങളായാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി എത്തുന്നത്. രാവിലെ പൊലീസിന്റെ കണ്ണു വെട്ടിച്ച് ബാരിക്കേഡിന് ഉള്ളില്‍ കടന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് ബലം പ്രയോഗിച്ചാണ് അറസ്റ്റ് ചെയ്ത് കൊണ്ടു പോയത്.

  - Advertisement -

  LEAVE A REPLY

  Please enter your comment!
  Please enter your name here

  - Advertisement -

  Trending

  കോവിഡില്ലെന്ന വ്യാജ സര്‍ട്ടിഫിക്കറ്റ് വിതരണം; കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ മന്ത്രി

  തിരുവനന്തപുരം കൊവിഡില്ലെന്ന വ്യാജ സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്ത സംഭവത്തില്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ.കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍...

  കനത്ത മഴയിലും കാറ്റിലും വീടുകള്‍ക്ക് ഭാഗിക നാശം; മരങ്ങള്‍ കടപുഴകി

  കണ്ണൂർ: ജില്ലയില്‍ ശനിയാഴ്ചയുണ്ടായ കനത്ത മഴയിലും കാറ്റിലും നിരവധി നാശനഷ്ടം. പഴയങ്ങാടി പൊടിത്തടത്ത് ഉണ്ടായ ചുഴലിക്കാറ്റില്‍ നാല് വീടുകള്‍ ഭാഗികമായി തകര്‍ന്നു. 40ലേറെ മരങ്ങള്‍ കടപുഴകി. ശനിയാഴ്ച പകല്‍ 12...

  വിവാദങ്ങളും പ്രതിഷേധങ്ങളും വകവയ്ക്കാതെ കര്‍ഷകബില്ലുകള്‍ ഇന്ന് രാജ്യസഭയില്‍ കൊണ്ടുവരാന്‍ കേന്ദ്രനീക്കം

  ന്യൂഡല്‍ഹി: വിവാദങ്ങള്‍ക്കും രാജ്യത്തൊട്ടാകെ പ്രതിഷേധങ്ങള്‍ക്കും ഇടയില്‍ കാര്‍ഷിക മേഖലയിലെ പരിഷ്‌കരണത്തിനായുള്ള ബില്ലുകള്‍ ഇന്ന് രാജ്യസഭയില്‍ കൊണ്ടുവരും. ലോക്‌സഭ പാസാക്കിയ ബില്ലുകള്‍ക്കെതിരെ രാജ്യത്തൊട്ടാകെ കര്‍ഷക പ്രക്ഷോഭം തുടരുന്നതിനിടെയാണ് ബില്ല് രാജ്യസഭയിലും പാസാക്കാനുള്ള...

  ഏഴ്മാസം ഗര്‍ഭിണിയായ ഭാര്യയുടെ വയറുകീറി കുഞ്ഞിന്റെ ലിംഗ പരിശോധന; ഭര്‍ത്താവ് അറസ്റ്റില്‍, ഭാര്യയുടെ നില ഗുരുതരം

  ഉത്തര്‍ പ്രദേശ്: കുഞ്ഞിന്റെ ലിംഗ പരിശോധനയ്ക്കായി ഏഴ്മാസം ഗര്‍ഭിണിയായ ഭാര്യയുടെ വയറ് കീറി പരിശോധിച്ച ഭര്‍ത്താവ് അറസ്റ്റില്‍. അഞ്ച് പെണ്‍മക്കള്‍ ശേഷം ഭാര്യ വീണ്ടും ഗര്‍ഭിണിയായതോടെ ആണ്‍കുഞ്ഞാണോയെന്ന് അറിയാനുള്ള ശ്രമങ്ങളിലായിരുന്നു...

  ഈ മാസം 12 ന് ബിജെപിയും സിപിഎമ്മും കൊച്ചി ഹയാത്ത് ഹോട്ടലിൽ വെച്ച് എന്താണ് ചർച്ച നടത്തിയത്; രണ്ടു മണി മുതൽ അഞ്ചു മണി വരെയുള്ള സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാൽ കൂടുതൽ വ്യക്തമാവും:...

  ഈ മാസം 12 ന് ബിജെപിയും സിപിഎമ്മും കൊച്ചി ഹയാത്ത് ഹോട്ടലിൽ വെച്ച് നടത്തിയ ചർച്ച എന്താണെന്ന ചോദ്യവുമായി മുസ്ലീം ലീഗ് കാസർകോട് ജില്ലാ ട്രഷറർ കല്ലട്ര മാഹിൻ ഹാജി....
  - Advertisement -

  More Articles Like This

  - Advertisement -