മിനി ലോക്​ഡൗണ്‍;ഇന്ന്​ മുതല്‍നിയന്ത്രണങ്ങള്‍,തെറ്റിച്ചാല്‍ പിടിവീഴും പ്രധാന നിയന്ത്രണങ്ങൾ ഇവയാണ്..

0
475

തിരുവനന്തപുരം: ഇന്ന് മുതല്‍ ഞായറാഴ്​ച വരെ സംസ്ഥാനത്ത്​ ലോക്​ഡൗണിന്​ സമാനമായ കര്‍ശനനിയന്ത്രണങ്ങള്‍ കോവിഡ്​ വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിലാണ് കര്‍ശനനിയന്ത്രണങ്ങള്‍ സർക്കാർ ഏർപ്പെടുത്തിയത് . ഇൗ ദിവസങ്ങളിലെ രോഗവ്യാപനം വിലയിരുത്തിയശേഷം നിയന്ത്രണങ്ങള്‍ തുടരണമോ, അതോ ലോക്​ഡൗണിലേക്ക്​ പോകണമോ എന്ന്​ തീരുമാനിക്കും. നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കു​െന്നന്ന്​ ഉറപ്പാക്കാന്‍ പൊലീസിനും നിര്‍ദേശമുണ്ട്. ലംഘിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കും.

പ്രധാന നിയന്ത്രണങ്ങള്‍ ഇവയാണ് ,,,,,,,,,,

*അവശ്യസര്‍വിസുകള്‍ ഒഴികെയുള്ള എല്ലാവക്കും കര്‍ശന നിയന്ത്രണം

*ഫാര്‍മസികള്‍ക്കും മാധ്യമങ്ങള്‍ക്കും പ്രവര്‍ത്തിക്കാം

  • ഭക്ഷണം, പലചരക്ക് കടകള്‍, പഴക്കടകള്‍, പാല്‍-പാലുല്‍പ്പന്നങ്ങള്‍ എന്നിവ വില്‍ക്കുന്ന കടകള്‍, ഇറച്ചി- മത്സ്യവിപണ സ്​റ്റാളുകള്‍, കള്ളുഷാപ്പുകള്‍ എന്നിവക്ക്​ പ്രവര്‍ത്തിക്കാം
  • വാഹനങ്ങളുടെ അറ്റകുറ്റപ്പണി, സര്‍വിസ് കേന്ദ്രങ്ങള്‍ എന്നിവക്ക്​ പ്രവര്‍ത്തിക്കാം.
  • പുറത്തിറങ്ങി സാധനങ്ങള്‍ വാങ്ങുന്നതിന് പകരം ഹോം ഡെലിവറി പ്രോത്സാഹിപ്പിക്കും. എല്ലാ പ്രവര്‍ത്തനങ്ങളിലും കോവിഡ് പ്രോട്ടോകോള്‍ പാലിക്കണം.

*എല്ലാ സ്ഥാപനത്തിലും ജീവനക്കാരും ഉടമകളും ഇരട്ട മാസ്ക് ധരിക്കണം

*രാത്രി ഒമ്ബതിനുമുമ്ബ് കടകള്‍ അടക്കണം.

*റസ്​റ്റാറന്‍റുകളിലും ഭക്ഷണശാലകളിലും പാര്‍സല്‍ മാത്രമേ അനുവദിക്കൂ. ഇവയും രാത്രി ഒമ്ബതിന് മുമ്ബ് അടക്കണം

*ബാങ്കുകള്‍ രാവിലെ 10 മുതല്‍ ഉച്ചക്ക്​ ഒന്നുവരെ മാത്രം. ഇന്‍റര്‍നെറ്റ് ബാങ്കിങ് പരമാവധി ഉപയോഗിക്കണം

*ദീര്‍ഘദൂര ബസ്​, ട്രെയിന്‍, പൊതുഗതാഗതസംവിധാനങ്ങള്‍ എന്നിവ അനുവദിക്കും. യാത്രക്കാരുടെ പക്കല്‍ യാത്രാരേഖകള്‍ ഉണ്ടായിരിക്കണം

*വിവാഹത്തിന് പരമാവധി 50 പേര്‍ക്കും മരണാനന്തര ചടങ്ങുകളില്‍ പരമാവധി 20 പേര്‍ക്കും പങ്കെടുക്കാം. എണ്ണം ഇതിലും കുറക്കണം

*റേഷന്‍ കടകള്‍, സിവില്‍ സപ്ലൈസ്​ സ്​റ്റോറുകള്‍ തുറന്ന് പ്രവര്‍ത്തിക്കും

*അന്തര്‍സംസ്ഥാന തൊഴിലാളികള്‍ക്ക് അവരുടെ മേഖലകളില്‍ കോവിഡ് പ്രോട്ടോകോള്‍ പാലിച്ച്‌ ജോലിചെയ്യാം

*ആരാധനാലയങ്ങളില്‍ പരമാവധി 50 പേര്‍. ആരാധനാലയങ്ങളുടെ വലുപ്പം അനുസരിച്ച്‌ എണ്ണം കുറക്കണം

  • സിനിമ-സീരിയല്‍ ചിത്രീകരണങ്ങള്‍ നിര്‍ത്തിവെക്കണം.

*സംസ്ഥാന-കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, അതിന്​ കീഴില്‍ വരുന്ന സ്വയംഭരണ സ്ഥാപനങ്ങള്‍, അവശ്യസേവന വിഭാഗങ്ങള്‍, കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥര്‍, വ്യക്തികള്‍ തുടങ്ങിയവക്ക്​ പ്രവര്‍ത്തിക്കാം

*അല്ലാത്ത സ്ഥാപനങ്ങളില്‍ അത്യാവശ്യം ജീവനക്കാര്‍ മാത്രം. ആവശ്യത്തിലധികം ജീവനക്കാര്‍ ഉണ്ടോയെന്ന് സെക്ടറല്‍ മജിസ്​ട്രേറ്റുമാര്‍ പരിശോധന നടത്തും

*അവശ്യസേവനവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന കമ്ബനികള്‍, വ്യവസായശാലകള്‍, സംഘടനകള്‍ എന്നിവക്ക്​ 24 മണിക്കൂറും പ്രവര്‍ത്തിക്കാം. സാധുവായ തിരിച്ചറിയല്‍ രേഖ സൂക്ഷിക്കണം

*മെഡിക്കല്‍ ഓക്സിജന്‍ വിന്യാസം ഉറപ്പുവരുത്തും. ഓക്സിജന്‍ ടെക്നീഷ്യന്‍മാര്‍, ആരോഗ്യ-ശുചീകരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ എന്നിവര്‍ക്ക്​ സ്ഥാപനങ്ങളുടെ തിരിച്ചറിയല്‍ രേഖ സൂക്ഷിച്ച്‌​ യാത്ര ചെയ്യാം

*ടെലികോം സര്‍വിസ്, ഇന്‍റര്‍നെറ്റ് സേവന ദാതാക്കള്‍, പെട്രോളിയം, എല്‍.പി.ജി യൂനിറ്റുകള്‍ എന്നിവ അവശ്യസേവനവിഭാഗത്തില്‍ ഉള്‍പ്പെടുത്തി​

*ഐ.ടി മേഖലയില്‍ സ്ഥാപനം പ്രവര്‍ത്തിക്കാന്‍ അത്യാവശ്യം വേണ്ടവര്‍ മാത്രമേ ഓഫിസിലെത്താവൂ. പരമാവധി ആളുകള്‍ക്ക് വര്‍ക്ക് ഫ്രം ഹോം സൗകര്യം സ്ഥാപനങ്ങള്‍ ഒരുക്കണം

*രോഗികള്‍, കൂടെയുള്ള സഹായികള്‍ എന്നിവര്‍ക്ക് അടിയന്തര സാഹചര്യത്തില്‍ ആശുപത്രി അധികൃതര്‍ നല്‍കുന്ന രേഖകള്‍ ഉപയോഗിച്ച്‌​ യാത്ര ചെയ്യാം

LEAVE A REPLY

Please enter your comment!
Please enter your name here