ചെലോൽദ് റെഡ്യാവും ചെലോൽദ് റെഡ്യാവൂല എന്ന ഡയലോഗുമായി കടലാസ് പൂവുണ്ടാക്കി സോഷ്യൽ മീഡിയയിൽ ഇപ്പോൾ താര പരിവേഷമാണ് മലപ്പുറത്തെ ഫായിസിന്.മലപ്പുറം കളക്ടർ മുതൽ മിൽമ വരെ ഫായിസിന്റെ വാചകങ്ങൾ ഏറ്റെടുത്തിരുന്നു. മിൽമ ഫായിസിന്റെ വാക്കുകൾ കടം കൊണ്ടതിന് പിന്നാലെ ഫായിസിന് കോപ്പി റൈറ്റ് നൽകണമെന്നും പണം നൽകണമെന്നും ആവശ്യം ശക്തമായിരുന്നു. തുടർന്ന് ഫായിസിന് പണവും സമ്മാനങ്ങളുമായി എത്തിയിരിക്കുകയാണ് മിൽമ അധികൃതർ.രാവിലെ ഫായിസിന്റെ വീട്ടിലെത്തിയ മിൽമ അധികൃതർ ഫായിസിന് ആൻഡ്രോയിഡ് ടിവിയും മിൽമയുടെ ഉത്പന്നങ്ങളും പതിനായിരം രൂപയും നൽകുകയായിരുന്നു,ഈ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും പാവപ്പെട്ട പെൺകുട്ടിയുടെ കല്യാണ ചിലവിലേക്കുമായി നീക്കി വെച്ചു.

അതേസമയം മുഖ്യധാര മാധ്യമങ്ങളിൽ അഭിമുഖം നൽകിയപ്പോൾ ഫായിസ് തൊപ്പി വെച്ചത് ചില ഇടത്- യുക്തിവാദികൾ പ്രശ്നവൽക്കരിച്ചിരുന്നു, തുടർന്ന് സോഷ്യൽ മീഡിയ പ്രതിഷേധം ശക്തമാക്കിയപ്പോൾ ഇക്കൂട്ടർ മാപ്പ് പറഞ്ഞ് രക്ഷപ്പെടുകയായിരുന്നു.