ഇരുപത് വർഷത്തിന് ശേഷം പൂത്തുലഞ്ഞ സൗഹൃദത്തിന്റെ “ഒരോർമ്മതീരം”

Must Read

മുള്ളേരിയ:ജൂലൈ 31 ഞായറാഴ്ച-2022 തീയ്യതി,1997-2002ൽ പഠിച്ചു പുറത്തിറങ്ങിയ പൂർവ വിദ്യാർത്ഥികളുടെ സംഗമം ജിവിഎച്ച്എസ്എസ് മുള്ളേരിയ സ്കൂളിൽ നടത്തി.”ഒരോർമ്മതീരം”എന്ന പൂർവ്വവിദ്യാർത്ഥികളുടെ സംഗമം കൂട്ടായ്മയുടെ പ്രോഗ്രാം മീറ്റപ്പ് ദിവസം ഇന്നലെ രാവിലെ 9 മണി മുതൽ 5 മണി വരെ നടന്നു.40ൽ പരം വിദ്യാർഥികൾ കുടുംബസമേതം കൂട്ടായ്മയിൽ പങ്കെടുത്തു.പ്രോഗ്രാം അധ്യക്ഷൻ ഇത്ബാൻ പള്ളത്തൂർ ,സെക്രെട്ടറി ചന്ദ്രൻ മുള്ളേരിയ,ട്രെഷറർ പ്രമോദ് വിസ്മയ,എന്നിവർ പ്രസംഗിച്ചു.മുജീബ് കൂളിക്കാനം പ്രോഗ്രാം കോർഡിനേറ്റർ ആയി കാര്യങ്ങൾ അവതരിപ്പിച്ചു.
അതിഥികളായ റിട്ടയേർഡ് അദ്ധ്യാപകരായ.നാരായൺ മാഷ്,.കരുണാകരൻ മാഷ് എന്നിവരെ ആദരിച്ചു.സ്‌കൂളിലേക്കുള്ള മൊമെന്റം നിലവിലെ സ്റ്റാഫ് സെക്രട്ടറി ശ്രീമതി ഭാരതി ടീച്ചർക് കൈമാറി.ഇരുപത് വർഷത്തിന് ശേഷം ആണ് “ഒരോർമ്മതീരം”എന്ന വാട്സാപ്പ് കൂട്ടായ്മയിലൂടെ ഉള്ള പൂർവ വിദ്യാർത്ഥികളുടെ സംഗമം നേരിൽ കണ്ടു മുട്ടിയത് സൗഹൃദങ്ങളുടെ നവ്യാനുഭവം ആയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News

ചങ്ങനാശേരിയിൽ യുവാവിനെ വീടിനുള്ളിൽ കുഴിച്ചിട്ട സംഭവം;മുഖ്യ പ്രതി പിടിയിൽ

കലവൂര്‍: ആലപ്പുഴ ആര്യാട് സ്വദേശിയായ യുവാവിനെ കൊന്ന് ചങ്ങനാശേരി എ സി കോളനിയിലെ വീടിനുള്ളിൽ കുഴിച്ചിട്ട കേസിലെ മുഖ്യപ്രതിയെ ആലപ്പുഴ കലവൂരിൽ നിന്ന് പിടികൂടി. പൂവം...

More Articles Like This