More

  ധീര ജവാൻമാരുടെ വീരമൃത്യുവിനിടയിൽ നടന്ന സംഭവം നിങ്ങൾ അറിഞ്ഞിരുന്നോ?; ദേവീന്ദർ സിംഗിന്റെ ജാമ്യത്തിനെതിരെ മാധ്യമ ചർച്ചയില്ല, രാജ്യസ്നേഹ ഗർജനങ്ങളില്ല! തുറന്നടിച്ച് എംബി രാജേഷ്

  Latest News

  ഫെയ്സ്ബുക്ക് പരിചയത്തിലൂടെ 69കാരിയില്‍ നിന്ന് അരക്കോടി രൂപ തട്ടിയെടുത്തു

  മുംബൈ : ഫൈസ്ബുക്കിലൂടെ പരിചയപ്പെട്ടയാള്‍ 69 വയസുകാരിയില്‍ നിന്ന് അരക്കോടി രൂപ തട്ടിയെടുത്തു. മുംബൈ വാസൈ വിരാര്‍ സ്വദേശിയായ സ്ത്രീക്കാണ് 57 ലക്ഷം...

  ആശങ്കയേറുന്നു; ഇന്ന് സംസ്ഥാനത്ത് 488 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

  തിരുവനന്തപുരം; സംസ്ഥാനത്ത് ഇന്ന് 488 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. 234 പേര്‍ക്ക് സമ്പര്‍ക്കം വഴിയാണ് രോഗം സ്ഥിരീകരിച്ചത്....

  ഹോം നഴ്സിനേയും കൂട്ടുകാരിയേയും വീട്ടില്‍ കയറി അക്രമിച്ചു; പ്രതി അറസ്റ്റില്‍

  കൊല്ലം: ഹോം നഴ്സിനേയും കൂട്ടുകാരിയേയും വീട്ടില്‍ കയറി അക്രമിച്ച കേസില്‍ പ്രതി അറസ്റ്റില്‍. കുലശേഖരപുരം ആദിനാട് പണിക്കരു വീട്ടിലെ സജി (28)നെയാണ് പൊലീസ്...

  രാജ്യം ഒന്നാകെ 20 ജവാന്മാരുടെ വീരമൃത്യുവിന്റെ നടുക്കത്തിലും വേദനയിലുമാണ്. അതിനിടെ ഭീകരർക്കൊപ്പം പിടിയിലായ ജമ്മു കശ്മീർ മുൻ ഡിഎസ്പി ദേവീന്ദർ സിംഗിന് ജാമ്യം ലഭിച്ചത് വലിയ ചർച്ചയായില്ല. ദില്ലി പോലീസ് കുറ്റപത്രം സമർപ്പിക്കുന്നതിൽ വീഴ്ച വരുത്തിയതോടെയാണ് ദേവീന്ദർ സിംഗിന് ജാമ്യം ലഭിച്ചത്. എന്നാൽ ദേവീന്ദർ സിംഗിന് ജാമ്യം ലഭിച്ചതുമായി ബന്ധപ്പെട്ട് ആരും മാധ്യമ ചർച്ച നടത്തുകയോ ചോദ്യങ്ങൾ ചോദിക്കുകയോ രാജ്യസ്നേഹം പറയുകയോ ചെയ്യുന്നില്ലെന്ന് സിപിഎം നേതാവ് എംബി രാജേഷ് തുറന്നടിച്ചു. ഫേസ്ബുക്കിലാണ് സിപിഎം മുൻ എംപിയുടെ രൂക്ഷ പ്രതികരണം.

  എംബി രാജേഷിൻറെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം വായിക്കാം

  ധീര ജവാൻമാരുടെ വീരമൃത്യുവിനിടയിൽ നടന്ന സംഭവം നിങ്ങൾ അറിഞ്ഞിരുന്നോ? ഭീകരർക്കൊപ്പം പിടിയിലായ ജമ്മു കാശ്മീർ മുൻ ഡി.എസ്.പി.ദേവീന്ദർ സിങ്ങിന് ഡൽഹി പോലീസ് ചാർജ് ചെയ്ത കേസിൽ ജാമ്യം കിട്ടി. കാരണം ഡൽഹി പോലീസ് 90 ദിവസത്തിനുള്ളിൽ കുറ്റപത്രം നൽകിയില്ല !! (NIA എന്ന് നേരത്തേ പറഞ്ഞത് വസ്തുതാപരമായ പിശകായിരുന്നു. Nl A യുടെ വീഴ്ച വേറെയുണ്ട്.) അമിത് ഷായുടെ നിയന്ത്രണത്തിലുള്ള ഡൽഹി പോലീസിനാണ് ഈ ഗുരുതര വീഴ്ച! പലരേയും കള്ളക്കേസിൽ കുടുക്കാൻ ഉൽസാഹിക്കുന്ന ഡൽഹി പോലീസിനാണ് ഈ രാജ്യദ്രോഹിക്കെതിരെ കുറ്റപത്രം കൊടുക്കാൻ താൽപ്പര്യക്കുറവ്.

  ഇനി NIA യുടെ സ്ഥിതി ഇതിനേക്കാൾ ഞെട്ടിപ്പിക്കുന്നതാണ്.നിരവധി ധീര ജവാൻമാരുടെ വീരമൃത്യുവിന് കാരണമായ, കഴിഞ്ഞ തെരഞ്ഞെടുപ്പുകാലത്തെ പുൽവാമ ഭീകരാക്രമണത്തിൻ്റെ ഗൂഢാലോചന കേസിലെ പ്രതി യൂസഫ് ചോപ്പാനെതിരെ കുറ്റപത്രം സമർപ്പിക്കാൻ NlAക്ക് കഴിഞ്ഞില്ല. പ്രത്യേക കോടതിയിൽ NlA പറഞ്ഞത് “മതിയായ തെളിവുകളുടെ അഭാവം മൂലം കുറ്റപത്രം സമർപ്പിക്കാനായില്ല” എന്നാണ് !! അതേ പുൽവാമ ഭീകരാക്രമണ ഗൂഡാലോചനക്കേസിലെ പ്രതിക്കെതിരെ തെളിവില്ല പോലും !! അങ്ങിനെ യൂസഫ് ചോപ്പാനും കിട്ടി ജാമ്യം.

  കേന്ദ്ര സർക്കാരിൻ്റെ കീഴിലുള്ള രണ്ട് സുപ്രധാന ഏജൻസികൾ ഭീകരാക്രമണക്കേസുകൾ കൈകാര്യം ചെയ്ത വിധമാണിത്. . ഒന്ന് പുൽവാമ ഭീകാരാക്രമണത്തിൻ്റെ ഗൂഡാലോചനാക്കേസ്, മറ്റൊന്ന് പുൽവാമ ഭീകരാക്രമണകാലത്ത് അവിടെ ചുമതലയുണ്ടായിരുന്നDSP ഭീകരർക്കൊപ്പം പിടിയിലായ കേസ്.ഇപ്പോൾ ഡൽഹി പോലീസിനും NIA ക്കും ഒന്നിനും തെളിവില്ല.കുറ്റപത്രവുമില്ല.

  എന്തുകൊണ്ട് തെളിവില്ല? തെളിവുകൾ കണ്ടെത്താൻ ഈ ഏജൻസികൾക്ക് എന്തുകൊണ്ട് കഴിഞ്ഞില്ല. ?കുറ്റപത്രം സമർപ്പിക്കാതെ വീഴ്ച വരുത്തിയവർക്കെതിരെ എന്തുകൊണ്ട് നടപടിയില്ല? കേന്ദ്രത്തിന് ഇപ്പോൾ കേസുകളിൽ ശുഷ്കാന്തി ഇല്ലാത്തതെന്തുകൊണ്ട്?

  മാദ്ധ്യമ ചർച്ചയില്ല. ചോദ്യങ്ങളില്ല.കോലാഹലമില്ല. രാജ്യസ്നേഹഗർജനങ്ങളില്ല. ഭീകരതക്കെതിരായ ആക്രോശമില്ല. അലർച്ചയില്ല. ഞെട്ടലില്ല. ‘രാജ്യ സ്നേഹികൾ ‘ക്കൊന്നും പരാതിയൊട്ടുമില്ല. ഒന്നിനും തെളിവില്ല എന്നു പറഞ്ഞാൽ വിശ്വസിച്ചോളണം. പുൽവാമ പ്രതികൾക്കെതിരെ കുറ്റപത്രം കൊടുക്കാത്തത് എന്തുകൊണ്ട് എന്നു ചോദിക്കുന്നവരാണ് രാജ്യദ്രോഹികൾ. രാജ്യസ്നേഹത്തിൻ്റെ ഗോൾ പോസ്റ്റുകൾ നിരന്തരം സൗകര്യമനുസരിച്ച് മാറ്റിക്കൊണ്ടിരിക്കും അവർ.

  ധീര ജവാൻമാരുടെ വീരമൃത്യുവിനിടയിൽ നടന്ന സംഭവം നിങ്ങൾ അറിഞ്ഞിരുന്നോ? ഭീകരർക്കൊപ്പം പിടിയിലായ ജമ്മു കാശ്മീർ മുൻ…

  Posted by MB Rajesh on Monday, June 22, 2020


  Did you know what happened during the bravery of the brave soldiers

  - Advertisement -

  LEAVE A REPLY

  Please enter your comment!
  Please enter your name here

  - Advertisement -

  Trending

  ആശങ്കയേറുന്നു; ഇന്ന് സംസ്ഥാനത്ത് 488 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

  തിരുവനന്തപുരം; സംസ്ഥാനത്ത് ഇന്ന് 488 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. 234 പേര്‍ക്ക് സമ്പര്‍ക്കം വഴിയാണ് രോഗം സ്ഥിരീകരിച്ചത്....

  ഹോം നഴ്സിനേയും കൂട്ടുകാരിയേയും വീട്ടില്‍ കയറി അക്രമിച്ചു; പ്രതി അറസ്റ്റില്‍

  കൊല്ലം: ഹോം നഴ്സിനേയും കൂട്ടുകാരിയേയും വീട്ടില്‍ കയറി അക്രമിച്ച കേസില്‍ പ്രതി അറസ്റ്റില്‍. കുലശേഖരപുരം ആദിനാട് പണിക്കരു വീട്ടിലെ സജി (28)നെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കരുനാഗപ്പള്ളി പൊലീസ് ആണ്...

  സ്വർണ്ണക്കടത്ത് കേസ്; ഭീകരസംഘടനകളുമായി ബന്ധം; നിര്‍ണായക മൊഴി നല്‍കി ഭാര്യമാര്‍

  തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ ഭീകരസംഘടനകള്‍ക്കും ബന്ധമുള്ളതായി റിപ്പോര്‍ട്ടുകള്‍. സ്വര്‍ണക്കടത്തു കേസിലെ ഒന്നാം പ്രതി പി.എസ്.സരിത്തിന്റെയും നാലാം പ്രതി സന്ദീപ് നായരുടെയും ഭാര്യമാരുടെ മൊഴികളില്‍ നിന്നാണ് വിവരം ലഭിച്ചത്. സ്വപ്നയ്ക്കു പുറമേ...

  ലോകത്തെ ഏറ്റവും വലിയ ഓണ്‍ലൈന്‍ മത്സരവുമായി കേരള പൊലീസ്

  കോവിഡ് കാലത്ത് ഏറ്റവും വലിയ ഓണ്‍ലൈന്‍ മത്സരവുമായി കേരള പൊലീസ്. കോവിഡിന്‍റെ പ്രതിസന്ധികാലത്ത് ഏവരും ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിലേക്ക് കടന്നിരിക്കുന്ന സാഹചര്യത്തിലാണ് ഇത്തരം ഒരു മത്സരവുമായി 'ഹാക്പി' (Hac'kp2020) വന്നിരിക്കുന്നത്.

  കുട്ടികള്‍ക്കൊപ്പം കളിക്കാന്‍ സമ്മതിച്ചില്ല; വീടിന് തീവെച്ച്‌ അഞ്ച് പേരെ കൊന്ന് യുവാവിന്റെ പ്രതികാരം

  ലഖ്‌നൗ: ഹോളി ആഘോഷത്തിനിടെ കുട്ടികള്‍ക്കൊപ്പം കളിക്കാന്‍ സമ്മതിക്കാത്തതിന് അയല്‍ക്കാരന്റെ വീടിന് തീവെച്ച്‌ അഞ്ച് പേരെ കൊന്ന് യുവാവിന്റെ പ്രതികാരം. ഇക്കഴിഞ്ഞ ജൂണ്‍ 17നാണ് മുരാരി കശ്യപ് എന്ന യുവാവ് അയല്‍വാസിയുടെ...
  - Advertisement -

  More Articles Like This

  - Advertisement -